കോട്ടയം: കേരളത്തിലെ സഹകരണ മേഖലയെ മുച്ചൂടും തകർത്തുകൊണ്ട് സഹകരണ മന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം. വഴിവിട്ട ഇടപെടലുകളാണ് നടത്തിക്കൊ ണ്ടിരിക്കുന്നത്. ഇടതു നേതൃത്വത്തിലുള്ള 167 സഹകരണ സ്ഥാപനങ്ങൾ നിക്ഷേപകന് പണം തിരിച്ചുനൽകാനാവാത്ത വിധം തകർന്നുകഴിഞ്ഞിരിക്കുന്നു. നിയമാനുസൃതമായും നല്ലനിലയിലും നടക്കുന്ന സഹകരണ സ്ഥാപനങ്ങളെ സി.പി.എം. നിയന്ത്രണത്തിലാക്കാൻ ഹീനമായ തന്ത്രങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് മന്ത്രിയുടെ ആജ്ഞാനുവർത്തികളെ സഹകരണ വകുപ്പിന്റെ തലപ്പത്തുവച്ചു ബാങ്കുകൾ പിടിച്ചെടുക്കാൻ ശ്രമം നടത്തുന്നു.
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പു നടക്കുന്ന സഹകരണസ്ഥാപനങ്ങളിൽ നുറുകണക്കിന് സി.പി.എം. ഗുണ്ടകളെ ഇറക്കി വോട്ടിംഗ് തടയാനും ഉദ്യേഗസ്ഥരെ ഉപയോഗിച്ചു കള്ള വോട്ട് ചെയ്യിക്കാനും ശ്രമം നടക്കുന്നു. മാന്യമായി നടക്കുന്ന ബാങ്കുകൾക്ക് ഇലക്ഷൻ നടത്തണമെങ്കിൽ ഹൈക്കോടതി റിസീവറുടെ സഹായവും പോലീസ് പ്രൊട്ടക്ഷനും മേടിക്കേണ്ട ഗതികേടിലായിരിക്കുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ തിടനാട് ബാങ്കിലേയും മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്കിലേയും തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതിയുടെ സഹായം തേടേണ്ടിവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടിടത്തും ഇടപതുപക്ഷം ദയനീയമായി പരാജയപ്പെട്ടു. തൊടുപുഴയിലും വൈക്കത്തും സി.പി.എം. ഗുണ്ടായിസത്തിലൂടെ ബാങ്ക് ഭരണം പിടിക്കാൻ ശ്രമിച്ചെങ്കിലും കോടതിയിടപെട്ടു ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തി. നല്ല രീതിയിൽ നടക്കുന്ന ബാങ്കുകളെ സി.പി.എം. നിയന്ത്രണത്തിലാക്കി, കൊള്ളയടിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് മന്ത്രി പ്രവർത്തിക്കുന്നത്. കേരളത്തിലെ ഇടത്തരക്കാരും കർഷകരും ആശ്രയിക്കുന്ന സഹകരണമേഖല ഈ രീതിയിൽ പോയാൽ തകർന്നടിയും. സഹകരണ വകുപ്പ് വാസവൻ മന്തിയിൽ നിന്ന് അടിയന്തിരമായി എടുത്തു മാറ്റണം. റബ്കോയുടെ ചെയർമാനായിരിക്കെ കോടികളുടെ വെട്ടിപ്പുനടത്തിയ പാരമ്പര്യമാണ് മന്ത്രിക്കുള്ളത്.
സി.പി.എം. നേതാക്കൾ കൊള്ളയടിച്ച കരുവന്നൂർ ബാങ്കിനെ സഹായിക്കാൻ സഹകരണവകുപ്പിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു സഹകരണസ്ഥാപനങ്ങളിൽ നിന്ന് വൻതോതിൽ നിർബന്ധിത പിരിവ് നടത്തുകയാണ്. മീനച്ചിൽ ഈസ്റ്റ് ബാങ്കിനോടും ഇവർ തുക ചോദിച്ചു. കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ഡിപ്പാർട്ടുമെന്റ് ഇലക്ഷനിൽകാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.