കൊല്ലം : പിഡിപി ചെയര്മാൻ അബ്ദുള്‍ നാസര്‍ മഅദ്നി വീണ്ടും ആശുപത്രിയില്‍. ആരോഗ്യനില മോശമായതിന് പിന്നാലെ മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.കടുത്ത പനിയുള്ളതായാണ് വിവരം. രക്തത്തിലെ ക്രിയാറ്റിന്റെ അളവിലും വര്‍ദ്ധനവുണ്ട്. രോഗാതുരനായ പിതാവിനെ സന്ദര്‍ശിക്കാനും സ്വന്തം ചികിത്സാ ആവശ്യങ്ങള്‍ക്കുമായാണ് മഅദനി ജൂലൈ 20ന് കേരളത്തിലെത്തിയത്.
ബംഗളുരു സ്ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് വരുത്തിയതിന് പിന്നാലെയാണ് മഅദനിയ്ക്ക് കേരളത്തില്‍ സ്ഥിരമായി തങ്ങാനുള്ള അവസരമൊരുങ്ങിയത്. ജൂണ്‍ 26ന് പിതാവിനെ സന്ദര്‍ശിക്കാനായി മഅദനി കേരളത്തിലെത്തിയിരുന്നു. എന്നാൽ കേരളത്തില്‍ വ്യവസ്ഥകളോടെ തങ്ങാം എന്ന ഇളവ് സുപ്രീം കോടതി അനുവദിച്ചിരുന്നില്ല. 12 ദിവസത്തെ യാത്രാ അനുമതി മാത്രമായിരുന്നു കോടതി അനുവദിച്ചത്. എന്നാല്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ മഅദനിയെ ആരോഗ്യനില വഷളായതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതി കേരളത്തില്‍ തങ്ങാനനുവദിച്ച ദിവസമത്രയും ആശുപത്രിയില്‍ തന്നെ ചിലവഴിച്ച അദ്ദേഹം പിതാവിനെ കാണാനാകാതെ തിരികെ ബംഗളുരുവിലേയ്ക്ക് തന്നെ മടങ്ങി. പിന്നാലെയാണ് കേരളത്തില്‍ ചികിത്സ അടക്കമുള്ള ആവശ്യങ്ങള്‍ക്കായി തങ്ങാമെന്നും 15 ദിവസത്തിനിടയില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. വിധിയുടെ ബലത്തിലാണ് മഅദനി വീണ്ടും ഇപ്പോൾ കേരളത്തിലെത്തിയത്.