പീരുമേട്: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ 2022-23 അദ്ധ്യയനവര്‍ഷം താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദവും ബി.എഡും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം – 6 (ആണ്- പെണ്). പ്രതിമാസ വേതനം 12,000/ രൂപ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന് രണ്ടാം നില, കുയിലിമല, പൈനാവ്, ഇടുക്കി എന്ന മേല്‍വിലാസത്തില്‍ ജൂണ്‍ 18 ന് മുന്‍പായി സമര്‍പ്പിക്കണം. നിയമനം തികച്ചും താല്‍ക്കാലികമായിരിക്കും. കൃത്യമായ രേഖകള്‍ ഇല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷ നിരൂപാധികം നിരസിക്കും. ഫോണ്‍ 04862 296297.