പുതിയ കട ആരംഭിച്ചത് ആക്രമണത്തിന് 15 ദിവസം മുൻപ് : പഹല്‍ഗാം മേഖലയില്‍ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മേഖലയില്‍ കട നടത്തുന്ന ആളെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് കട തുറന്നയാളെയാണ് ചോദ്യം ചെയ്യുന്നത്. ഭീകരാക്രമണം നടന്ന ദിവസം ഇയാള്‍ കട തുറക്കാതിരുന്നതാണ് സംശയത്തിനിടയാക്കിയത്. നൂറിലധികം പ്രദേശവാസികളെ ഇതിനോടകം എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട്.

Advertisements

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച്‌ ഇന്‍റലിജൻസ് സൂചന നല്‍കിയിരുന്നതായി റിപ്പോർട്ട്‌. ശ്രീനഗറില്‍ ഭീകരർ വിനോദ സഞ്ചാരികളെ ലക്ഷ്യമിടാൻ സാധ്യത ഉണ്ടെന്ന് ഇന്‍റലിജൻസ് സൂചന നല്‍കിയിരുന്നതായി വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തെപറ്റി ഇന്‍റലിജൻസിന് വിവരം ലഭിച്ചിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. ശ്രീനഗറിന്റെ പ്രാന്ത പ്രദേശങ്ങളില്‍ ഭീകരർ വിനോദസഞ്ചാരികളെ ആക്രമിക്കാൻ പദ്ധതിയിടുന്നതായിട്ടാണ് വിവരം ലഭിച്ചത്. ഇതേതുടർന്ന് സേന മേഖലയില്‍ ചില തിരച്ചിലുകള്‍ നടത്തിയിരുന്നു. സുരക്ഷയും വർധിപ്പിച്ചിരുന്നു.

Hot Topics

Related Articles