പഹല്‍ഗാം ഭീകാരക്രമണത്തിന് തിരിച്ചടി നല്‍കാൻ സൈന്യം : പൂർണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകാരക്രമണത്തിന് തിരിച്ചടി നല്‍കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താൻ മന്ത്രിസഭ സമിതി യോഗം ഇന്ന് വീണ്ടും ചേരും. അതിർത്തിയില്‍ പാക് പ്രകോപനം തുടർന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisements

പഹല്‍ഗാം ഭീകരാക്രമത്തിന് പിന്നാലെ പാകിസ്താന് ശക്തമായ മറുപടി നല്‍കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാൻ സേനകള്‍ക്ക് പൂർണ്ണ സ്വാതന്ത്ര്യം എന്നാണ് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സേനകളുടെ മേധാവിമാരുമായുള്ള യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നല്‍കിയത്. സേന ഇനി സംയുക്തമായി ആലോചിച്ച ശേഷമാകും തിരിച്ചടി. സേന മേധാവിമാരുടെ യോഗത്തിന് ശേഷം അഭ്യന്തമന്ത്രി അമിത് ഷായുമായും മോദിയുമായി ചർച്ച നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയുടെ നീക്കങ്ങള്‍ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രിസഭ സമിതി യോഗം ഇന്ന് ചേരുന്നുണ്ട്. ഈ യോഗത്തിലും കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഭീകരാക്രമണത്തില്‍ എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ പങ്കെടുത്തവർ ഒന്നര വർഷം മുൻപ് ജമ്മുകശ്മീരില്‍ എത്തിയെന്ന് എൻഐഎക്ക് വിവരം ലഭിച്ചു. കേസില്‍ നിർണായക ദൃക്സാക്ഷിയുടെ മൊഴിയും എൻ ഐ എ രേഖപ്പെടുത്തി. നയതന്ത്ര തിരിച്ചടിക്ക് പുറമേ പാകിസ്താൻ വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്താനും, ഇന്ത്യൻ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്ക് നിരോധനം ഏർപ്പെടുത്താനുമാണ് ആലോചിക്കുന്നത്. അതേസമയം ജമ്മുകശ്മീരിലെ വിനോദസഞ്ചാര മേഖലകളില്‍ പൂർണ്ണമായും അടച്ചിടാനുള്ള തീരുമാനത്തെ ആശങ്കയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്.

Hot Topics

Related Articles