ശ്രീനഗർ: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു. പാകിസ്താനിലെ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഹാഷിം മൂസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു.ലഷ്കർ ഭീകരസംഘടനയില്‍ നിന്ന് പരിശീലനം കിട്ടിയിട്ടുള്ള ആളാണ് ഹാഷീം മൂസ. സംഘം വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
എൻഐഎ പുറത്തുവിട്ട രേഖാചിത്രത്തിലെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ഹഷീം മൂസ, അലി ഭായ്, ആബിദ് ഹുസൈൻ ധോക്കർ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് ഭീകരരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ നാല് പേർ പാകിസ്താനികളും രണ്ട് പേർ ജമ്മുവില്‍ നിന്നുള്ളവരുമാണ്. ഒന്നൊര വർഷം മുമ്ബാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഇതിന് മുമ്ബും ഇവർ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഭീകരാക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഭീകരർ വനമേഖലയിലൂടെ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഭീകരർ വനമേഖലകളില്‍ തന്നെ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. നിലവില്‍ അനന്ത്നാഗില്‍ ശക്തമായ തെരച്ചില്‍ പുരോഗമിക്കുകയാണ്.