പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റിൽ നിശബ്ദത പാലിച്ച ആളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയെന്ന് നേതൃത്വം ആരോപിച്ചു.
സ്വതന്ത്ര പെന്തകോസ്ത് സഭകൾ ഉൾപ്പെടെ ചേരുന്നതാണ് യുണൈറ്റഡ് പെന്തകോസ്ത് സിനഡ്. പത്തനംതിട്ട മണ്ഡലത്തില്‍ വിശ്വാസികളായി ഒരു ലക്ഷത്തിലധികം ആളുകളുണ്ട്. ഇവരെ പ്രതിനിധീകരിച്ചാണ് ഭാരവാഹികൾ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. മണിപ്പൂർ വിഷയത്തിലെ ആന്‍റോ ആന്‍റണിയുടെ മൗനമാണ് എതിർപ്പിന്‍റെ മുഖ്യ കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. പിന്തുണയ്ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് നേതൃത്വം വ്യക്തമാക്കി. നിലവിൽ പത്തനംതിട്ട മണ്ഡലത്തിൽ മാത്രമാണ് കൂട്ടായ്മ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയത്.