പെൻഡുലം റൈഡ് ആകാശത്ത് നിശ്ചലമായി നിന്നത് അര മണിക്കൂറോളം; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 28 പേരുടെ ജീവൻ

യുഎസ് : ഒന്നാം ലോക രാജ്യങ്ങളിലെ പൊതുസ്ഥലങ്ങളുടെ കുറവുകള്‍ ഒരു പരിധിനി വരെ നികത്തിയത് അമ്യൂസ്മെന്‍റ് പാര്‍ക്കുകളായിരുന്നു. യൂറോപ്പിലും യുഎസിനും പ്രശസ്തമായ നിരവധി അമ്യൂസ്മെന്‍റ് പാര്‍ക്കുകളുണ്ട്. അവയിലെ പല അഡ്വഞ്ചര്‍ റൈഡുകളും ഏറെ അപകട സാധ്യത നിറഞ്ഞവയാണ്. ഏങ്കിലും ഇത്തരം അഡ്വഞ്ചർ റൈഡുകളോടാണ് ആളുകള്‍ക്ക് ഏറെ താത്പര്യവും. കഴിഞ്ഞ ദിവസം അത്തരമൊരു അഡ്വഞ്ചര്‍ റൈഡ് ആകാശത്ത് നിശ്ചലമായപ്പോള്‍ ഏതാണ്ട് അരമണിക്കൂറോളം നേരം തലകീഴായി കുടുങ്ങിക്കിടന്നത് മുപ്പതോളം പേര്‍.  യുഎസിലെ ഒറിഗോണിലെ ഓക്സ് പാർക്കിലെ പെൻഡുലം റൈഡാണ് (AtmosFEAR) ആകാശത്ത് വച്ച് നിശ്ചലമായത്. ഈ സമയം റൈഡിലുണ്ടായിരുന്നവരെല്ലാം തലകീഴായി തൂങ്ങിക്കിടക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോകളില്‍ കാണാം. 

Advertisements

പുതിയ സീസണിന്‍റെ ഉദ്ധഘാടന ദിവസമാണ് (15.5.2024) അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറ്റ്മോസ്ഫിയര്‍ റൈഡ് ലംബമായി നില്‍ക്കുമ്പോള്‍ റൈഡർമാരുടെ സീറ്റ് തലകീഴായി മറിയുന്നു. തിരിച്ച്  റൈഡ് ഭൂമിയിലേക്ക് എത്തുമ്പോള്‍ സീറ്റ് പൂര്‍വ്വസ്ഥിതിയിലാകും. ഇത്തരത്തിൽ റൈഡ് ആകാശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് നിശ്ചലമായി. ഈ സമയം റൈഡില്‍ ഉണ്ടായിരുന്ന 28 പേരും ഏതാണ്ട് 30 മിനിറ്റോളം തലകുത്തനെ ഇരുന്നു. വീഡിയോകളില്‍ ആളുകള്‍ നിലവിളിക്കുന്നതിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാം. ഉച്ചയ്ക്ക് ശേഷം 3.5 മണിയോടെയായിരുന്നു അപകടം. പിന്നാലെ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീമിനെ ബന്ധപ്പെടുകയും 3.20 ഓടെ എത്തിചേര്‍ന്ന ടീമാണ് റൈഡര്‍മാരെ താഴെ ഇറക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞാൻ കരയുകയായിരുന്നു, സന്തോഷിച്ചിട്ടല്ല, ഒന്നിനും വേണ്ടിയല്ല, ഞാൻ കരയുകയായിരുന്നു. ഞാൻ കൂടുതൽ സന്തോഷവാനായിരുന്നു, ഞാൻ ജീവിച്ചിരുന്നു. ഞാൻ എന്‍റെ ജീവിതത്തെ കൂടുതൽ വിലമതിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇത് ശരിക്കും എനിക്ക് ഒരു അംഗീകാര നിമിഷമാണ്.’ റൈഡ് ആകാശത്ത് വച്ച് നിശ്ചലമായപ്പോള്‍ അതിലുണ്ടായിരുന്ന ഡാനിയൽ അലൻ പറഞ്ഞു. പാർക്ക് എഞ്ചിനീയർമാരും അഗ്നിശമന ഉദ്യോഗസ്ഥരും ചേർന്ന് ടോപ്‌സി ടർവി റൈഡ് “മാനുവലായി താഴ്ത്താൻ” ഒരുമിച്ച് പ്രവർത്തിച്ചതായി ഡിപ്പാർട്ട്‌മെന്‍റ് മാധ്യമങ്ങളെ അറിയിച്ചു. അറ്റ്മോസ്ഫിയറിന്‍റെ അപകട കാരണം വകുപ്പുകള്‍ അന്വേഷിക്കുകയാണ്. 

അപകടത്തില്‍പ്പെട്ടവരുടെ മെഡിക്കല്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആര്‍ക്കും കാര്യമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോർട്ട്ലാൻഡ് ഡൗണ്ടൗണിന് സമീപത്തെ ഓക്സ് പാർക്ക്, ഒറിഗോണിലെ ഏറ്റവും പഴയ ഓപ്പറേറ്റിംഗ് അമ്യൂസ്മെന്‍റ് പാർക്കാണ്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.