പെണ്ണമ്മയല്ല പൊന്നമ്മ ! തനിച്ചായി പോയിടത്തു നിന്നും മക്കളെ പൊന്നു പോലെ വളർത്തി ജീവിത വിജയം കൈവരിച്ച , വിധിയെ വെല്ലുവിളിച്ച , പേരിലെ അമ്മയെ അന്വർത്ഥമാക്കിയ വാകത്താനത്തെ അമ്മയുടെ പോരാട്ടത്തിൻ്റെ ജീവിതകഥ

കോട്ടയം : ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ മരണം തട്ടിയെടുത്തു, പിന്നീട് മൂന്ന് മക്കളുമായി ജീവിതം തിരികെ പിടിക്കാൻ  അമ്മ നടത്തിയ ജീവിതപോരാട്ടത്തിലെ  വിജയകഥയാണ് വാകത്താനത്തെ പെണ്ണമ്മയ്ക്ക് പറയാനുള്ളത്. ഭർത്താവ് ശാമുവേലിന്റെ മരണശേഷം പാടത്തും പറമ്പിലും ജോലി ചെയ്ത് പെണ്ണമ്മ മക്കളെ വളർത്തി. അവരിൽ സർക്കാർ ജോലിയെന്ന ലക്ഷ്യവും നൽകി. എന്നാൽ മക്കളാകട്ടെ കിഠിനാധ്വാനത്തിലൂടെ മൂന്ന് മക്കളും ആ നേട്ടം കൈവരിച്ച് അമ്മയുടെ ലക്ഷ്യത്തിന് നിറം പകരുകയാണ്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക് എത്താൻ അവരെ പ്രാപ്തയാക്കിയതാവട്ടെ പെണ്ണമ്മയുടെ നിശ്ചയ ദാർഢ്യം ഒന്ന് മാത്രം. പേരിലെ അമ്മയെ തൻ്റെ ജീവിതം കൊണ്ട് അന്വർത്ഥമാക്കുകയാണ് അവർ. അതുകൊണ്ട് തന്നെ മകൻ ദീപു പറയുന്നു “അമ്മയാണ് താരം”

Advertisements

വാകത്താനം പുത്തൻചന്ത താന്നിക്കുന്നേൽ പരേതനായ ശാമുവേലിന്റെ ഭാര്യ പെണ്ണമ്മ മക്കളായ ദീപ ശാമുവേൽ , ദിവ്യ ശാമുവേൽ, ദീപു ശാമുവേൽ എന്നിവരുടെ ഈ അപൂർവ്വനേട്ടത്തിൽ അഭിമാനത്തിൻ്റെ നിറവിലാണ്. 25 വർഷം മുൻപ് താങ്ങും തണലുമില്ലാതെ അനാഥമായ കുടുംബത്തെ പെണ്ണമ്മ സ്വയം ചുമലിലേറ്റി. കഷ്ടപ്പാടിലും ദുരിതത്തിലും മക്കളെ നെഞ്ചോട് ചേർത്തു പിടിച്ചു. ഇന്ന് മക്കൾ 3 പേരും തങ്ങളുടെ വിജയത്തിലൂടെ അമ്മയുടെ കർമ്മങ്ങൾക്ക് ഫലം സമ്മാനിക്കുകയാണ്. ദീപക്ക് നിലമ്പൂർ വാണിയിടം ഹൈസ്ക്കൂൾ അദ്ധ്യാപികയായും ദിവ്യക്ക് കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സായും കഴിഞ്ഞ ദിവസമാണ് നിയമനം ലഭിച്ചത് ദീപുവിന് എക്സൈസ് സിവിൽ  ഓഫീസറായി രണ്ട് മാസം മുൻപ്  നിയമനം ലഭിച്ച് തൃശൂർ അക്കാഡമിയിൽ പരിശീലനത്തിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂവരും വിവാഹിതരാണ്. ദീപു വിൻ്റെ ഭാര്യ ആഷ പിഎസ്‌സി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.