തിരുവല്ല: ഫിറ്റ്നസ് ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് സ്കൂളുകളുടെ പ്രവര്‍ത്തനം പെരിങ്ങര കമ്മ്യൂണിറ്റി ഹാളില്‍. ഹാളിന്റെ വലത് വശത്ത് ചാത്തങ്കരി ഗവ.എല്‍.പി.എസും ഇടത് വശത്ത് ഗവ. ന്യൂ എല്‍.പി.എസുമാണ് അധ്യയനം തുടങ്ങിയത്. രണ്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകള്‍ നിലവില്‍ കമ്മ്യൂണിറ്റി ഹാള്‍ പങ്കിട്ടെടുത്താണ് പ്രവര്‍ത്തനം നടത്തുന്നത്.
ന്യൂ എല്‍പിഎസ് സ്കൂള്‍ കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. ചാത്തങ്കരി ഗവ.എല്‍.പി.എസിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതേയുള്ളൂ. സ്കൂള്‍ തുറക്കാന്‍ തീരുമാനം ആയപ്പോള്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കുകയായിരുന്നു.