പത്തനംതിട്ട: പെരിങ്ങര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 75 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച സ്‌ക്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എയുടെ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നാണ് കെട്ടിട നിര്‍മാണത്തിനുള്ള തുക അനുവദിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ജി. ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികള്‍, ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ അധ്യാപിക ഡോ.എം. രജനി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ആര്‍. പ്രസീന ഉപഹാരങ്ങള്‍ നല്‍കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. അനു, ഗ്രാമപഞ്ചായത്തംഗം സനില്‍ കുമാരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിഷ്ണു നമ്പൂതിരി, വികസന സമിതി ചെയര്‍പേഴ്സണ്‍ ശാന്തമ്മ. ആര്‍. നായര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.കെ. മിനികുമാരി, വിദ്യാലയ വികസന സമിതി ചെയര്‍മാന്‍ സാം ഈപ്പന്‍, വികസന സമിതിയംഗം അഡ്വ. പ്രമോദ് ഇളമണ്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി .കെ.ആര്‍. ബാലകുമാര്‍, പ്രഥമാധ്യാപിക സോനു ഗ്രേസ് വര്‍ക്കി, സീനിയര്‍ അധ്യാപകന്‍ കെ. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.