മലപ്പുറം:പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിലെ തപാൽ ബാലറ്റുകൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരിന്തൽമണ്ണ പൊലീസ് കേസ് അന്വേഷിക്കും.
സാധുവായ പോസ്റ്റൽ വോട്ടുകളിൽ ചിലത് നഷ്ടമായെന്നാണ് സബ് കളക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കളക്ടറുടെ റിപ്പോർട്ട്. ടേബിൾ നമ്ബർ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലറ്റ് പേപ്പർ തുറന്ന നിലയിലായിരുന്നുവെന്നും സബ് കളക്ടർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ച സ്‌പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്. തെരച്ചിലിനൊടുവിൽ മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയത്.