പാറമ്പുഴ പെരിങ്ങള്ളൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടി; പൊട്ടിയത് ഒരു വർഷം മുൻപ് മാത്രം സ്ഥാപിച്ച ടാങ്ക്; പ്രദേശത്ത് കുടിവെള്ള ക്ഷാമം

പാറമ്പുഴ: പാറമ്പുഴ പെരിങ്ങള്ളൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. ഒരു വർഷം മുൻപ് സ്ഥാപിച്ച ടാങ്കാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. പെരിങ്ങള്ളൂർ പ്രദേശത്താണ് രാവിലെ ടാങ്ക് പൊട്ടിത്തെറിച്ചത്. പെരിങ്ങള്ളൂർ കുടിവെള്ളപദ്ധതിയ്ക്കായാണ് ഇവിടെ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകളാണ് ഉള്ളത്. ഈ വീടുകളിലേയ്ക്കു വെള്ളം എത്തിച്ചിരുന്നത് ഈ ടാങ്കിൽ നിന്നായിരുന്നു. ഈ ടാങ്കാണ് ഇപ്പോൾ പൊട്ടിത്തെറിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്ത് കുടിവെള്ള വിതരണത്തെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. അടിയന്തരമായി ടാങ്ക് നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles