നഗരസഭാ അധ്യക്ഷന്മാര്‍ക്കും പഴ്‌സണല്‍ അസിസ്റ്റന്റ്; ഇഷ്ടമുള്ളവരെ നിയമിക്കാം, ശമ്പളം ദിവസവേതന അടിസ്ഥാനത്തില്‍; നിയമനം ജോലിഭാരം കൂടുതലായത് കൊണ്ടെന്ന് വിശദീകരണം

കോട്ടയം: നഗരസഭാ അധ്യക്ഷന്മാര്‍ക്കും പഴ്‌സണല്‍ അസിസ്റ്റന്റിനെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. അധ്യക്ഷന്മാര്‍ക്ക് ഇഷ്ടമുള്ളവരെ പഴ്‌സനല്‍ സ്റ്റാഫായി നിയമിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനത്തില്‍ ആണ് നിയമനം. ശമ്പളം തനത് ഫണ്ടില്‍ നിന്ന് നല്‍കും. ജോലിഭാരം കൂടുതലായതിനാല്‍ പഴ്‌സണല്‍ അസിസ്റ്റന്റ്‌സിനെ നിയമിക്കാന്‍ അനുവദിക്കണമെന്ന് നഗരസഭാ അധ്യക്ഷന്മാരുടെ സംഘടന അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

Advertisements

സംസ്ഥാനത്താകെ 86 നഗരസഭയാണുള്ളത്. ഇവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ടാകും. നേരത്തെ എല്‍ഡി ക്ലാര്‍ക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ഇത്തരത്തില്‍ നിയമിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നായിരുന്നു അധ്യക്ഷന്മാരുടെ പരാതി. പഞ്ചായത്തുകളും ഇത്തരം ആവശ്യം ഉന്നയിച്ചാല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനം വിവാദത്തില്‍ മുങ്ങിനില്‍ക്കെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

Hot Topics

Related Articles