തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് നിയമനരീതിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പഴ്‌സണല്‍ സ്റ്റാഫ് നിയമനമെന്ന് പേരില്‍ നടക്കുന്നത് പാര്‍്ട്ടി റിക്രൂട്ട്‌മെന്റാണെന്നും പാര്‍ട്ടി കേഡര്‍ വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഓരോ മന്ത്രിമാര്‍ക്കും ഇരുപതിലധികം പഴ്‌സണ്‍ല്‍ സ്റ്റാഫ് ഉണ്ടെന്നും രണ്ട് വര്‍ഷം കൂടുമ്പോള്‍ ഇവരെ മാറ്റി നിയമിക്കുന്നത് പെന്‍ഷന്‍-ശമ്പള ഇനത്തില്‍ സര്‍ക്കാരിന് വലിയ ബാധ്യതയുണ്ടാക്കുന്നുവെന്നും ഈ രീതി നിര്‍ത്തലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്ഭവനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. തനിക്ക് ഉത്തരം പറയേണ്ട ബാധ്യത രാഷ്ട്രപതിയോട് മാത്രമാണ്. ജ്യോതിലാലിനെ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല- ഗവര്‍ണര്‍ പറഞ്ഞു. വര്‍ഷങ്ങളായി കേരളത്തില്‍ ഈ രീതിയാണന്നും താന്‍ അടുത്തകാലത്താണ് ഇത് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണര്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം പേരെടുത്ത് പറഞ്ഞ് മറുപടി നല്‍കി. ഏ.കെ ബാലന്‍ ബാലിശമായാണ് പെരുമാറുന്നതെന്നും പേരിലെ ബാലന്‍ വളരാന്‍ തയ്യാറാകുന്നില്ലെന്നും വി.ഡി സതീശന്‍, ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കണമെന്നുമായിരുന്നു ഗവര്‍ണറുടെ മറുപടി. നടപടികളുമായി മുന്നോട്ട് പോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.