തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിക്കൊപ്പമുള്ള വീഡോയോയാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് 16കാരിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ പോക്‌സോ കേസ് ചുമത്തി.
Advertisements


എന്നാല്‍ കേസെടുത്തെങ്കിലും കുട്ടിയെ ഇതുവരെ പിടികൂടിയിട്ടില്ല. സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് നിലവില്‍ പ്രചരിക്കുന്നത്. പീഡനദൃശ്യം മൊബൈലില്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാണ് അമ്മയുടെ പരാതി.

