തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരിയായി യുവതി വിശദീകരിക്കുമ്പോള്‍ കേസ് പുതിയ തലത്തിലേക്ക്. കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും നിരവധിപേര്‍ ഒത്തുതീര്‍പ്പിനായി ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി പ്രതികരിച്ചു. എല്‍ദോസ് ഹണിട്രാപ്പില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിച്ചു. തന്റെ വിശ്വാസ്യത തെളിയിക്കാന്‍ ഓഡിയോയും പുറത്തു വിട്ടു.
സെപ്റ്റംബര്‍ 14-ന് കോവളത്തുവെച്ച് എംഎല്‍എ മര്‍ദ്ദിച്ചപ്പോള്‍ അന്നവിടെ കണ്ടുനിന്ന നാട്ടുകാരാണ് പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസെത്തിയപ്പോള്‍ എംഎല്‍എയാണെന്നും ഇത് തന്റെ ഭാര്യയാണെന്നുമാണ് എല്‍ദോസ് പൊലീസിനോട് പറഞ്ഞത്. പിന്നീട് വീട്ടിലെത്തിയശേഷവും എംഎല്‍എ ഉപദ്രവിച്ചു. ഇതിനുശേഷം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സതേടി. എംഎല്‍എ തന്നെയാണ് അന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയാണ് അന്നുതന്നെ കോവളത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരത്തെ പ്രധാന ഫ്ളാറ്റിലാണ് യുവതി താമസിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ ചില സംശയമാണ് യുവതിയ്ക്കെതിരെ തിരിയാന്‍ എംഎല്‍എയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാണ്. സിപിഎമ്മിലെ പെരുമ്ബാവൂരിലുള്ള പ്രധാന നേതാവിന് തന്റെ വീഡിയോ ചോര്‍ത്തി നല്‍കിയെന്ന് എംഎല്‍എ സംശയിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ വീഡിയോ ക്ഷീണമാകുമെന്ന ആശങ്കയും എംഎല്എയ്ക്കുണ്ടായിരുന്നു. ഈ സംശയമാണ് കോവളത്തെ അടിക്ക് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. വീഡിയോ ചിത്രീകരിച്ചിട്ടില്ലെന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും എംഎല്‍എയെ യുവതി അറിയിച്ചെങ്കിലും വിശ്വസിച്ചില്ല. ഇതാണ് എംഎല്‍എയും യുവതിയുമായി പിണങ്ങാന്‍ കാരണം.
തിരുവനന്തപുരത്ത് പൊലീസുകാരേയും മറ്റും ഹണിട്രാപ്പില്‍ കുടുക്കുന്ന സംഘം സജീവമാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ടും എല്‍ദോസ് കുന്നപ്പള്ളിയുമായി ബന്ധപ്പെട്ട പരാതി നല്കിയ യുവതിയുടെ പേര് നേരത്തെ ഉയര്‍ന്നു വന്നിരുന്നു. ചില വാര്‍ത്തകളും വന്നു. ഇതെല്ലാം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തന്നേയും ചതിച്ചോ എന്ന സംശയം എല്‍ദോസിന് തുടങ്ങുന്നത്. ഇതാണ് സൗഹൃദത്തില്‍ ഉലച്ചിലായതും കേസിലേക്ക് കാര്യങ്ങളെത്തിച്ചതും. കോവളത്ത് മര്‍ദ്ദിച്ചത് നാട്ടുകാര്‍ കണ്ടെന്നും പൊലീസ് എത്തിയെന്നും യുവതി പറയുന്നത് എംഎല്‍എക്ക് വലിയ കുരുക്കായി മാറുകയും ചെയ്യും.
എല്‍ദേസുമായി സൗഹൃദം തുടങ്ങിയിട്ട് പത്ത് വര്‍ഷത്തോളമായി. ആദ്യതവണ എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ തന്റെ സുഹൃത്തായിരുന്നു. അങ്ങനെയാണ് എല്‍ദോസുമായി പരിചയത്തിലാകുന്നത്. 2022 ജൂണ്‍ മുതലാണ് അടുത്ത ബന്ധം തുടങ്ങിയത്. തന്റെ സ്വകാര്യതയെ തകര്‍ക്കാന്‍ വരെ എല്‍ദോസ് ശ്രമിച്ചതോടെ അദ്ദേഹം മോശം വ്യക്തിയാണെന്ന് മനസിലായി. ഇതോടെയാണ് അകലാന്‍ ശ്രമിച്ചത്. ഇതില്‍പ്രകോപിതനായ എല്‍ദോസ് വീട്ടില്‍ക്കയറി പലപ്പോഴും മര്‍ദ്ദിച്ചതായും യുവതി വെളിപ്പെടുത്തി.
വീഡിയോ കൈവശമുണ്ടെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് നാടുവിട്ട് പോകാന്‍ തീരുമാനിച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയത്. കന്യാകുമാരിയില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ പിടിച്ചുവെച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെത്തിയതെന്നും യുവതി പറഞ്ഞു. എംഎല്‍എക്കെതിരേ ലൈംഗിക ആരോപണ പരാതി ഉന്നയിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും അതില്കൂടുതലൊന്നും പറയാനില്ലെന്നും പരാതിക്കാരി മറുപടി നല്‍കുന്നുണ്ട്.
സിഐ പറഞ്ഞിട്ടാണ് ത്രിവേണി ഹോട്ടലിനു സമീപമുള്ള വക്കീലിന്റെ ഓഫീസില്‍ പോയത്. അവിടെവച്ച് ഒരു പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് താന്‍ ഇറങ്ങിയോടി. കേസ് പിന്‍വലിക്കുന്നുവെന്ന് വാട്സ്ആപ്പില്‍ സന്ദേശം അയക്കുന്നതായി കോവളം എസ്.എച്ച്.ഒ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 14നാണ് കോവളത്തുവച്ച് എംഎല്‍എ തന്നെ ഉപദ്രവിച്ചത്. പൊലീസിനെ അറിയിച്ചത് അത് കണ്ടുനിന്നവരാണ്. പൊലീസ് എത്തിയപ്പോള്‍ ഭാര്യ ആണെന്നും പറഞ്ഞ് വാഹനത്തില്‍ കയറ്റികൊണ്ടുപോയി. പിന്നീട് തന്റെ വീട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. എംഎല്‍എ മദ്യപിച്ചാണ് വീട്ടില്‍ വന്നത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയതും എംഎല്‍എയാണെന്ന് യുവതി പറയുന്നു.
എംഎല്‍എയുമായി 10 വര്‍ഷത്തോളമായി പരിചയമുണ്ട്. ആദ്യം എംഎല്‍എ ആയപ്പോള്‍ അദ്ദേഹത്തിന്റെ പിഎ ആയിരുന്ന ആളുമായി തനിക്കുള്ള ബന്ധമാണ് സൗഹൃദത്തിലെത്തിച്ചത്. കഴിഞ്ഞ ജൂലായ് മുതലയാണ് എംഎല്‍എ മര്‍ദ്ദനവും ഉപദ്രവവും തുടങ്ങിയത്. കോവളത്ത് തന്നെ മര്‍ദ്ദിച്ചപ്പോള്‍ പിഎ ഡാമി പോളും സുഹൃത്ത് ജിഷ്ണുവും ഒപ്പമുണ്ടായിരുന്നു. എല്‍ദോസ് മോശം വ്യക്തിയാണെന്ന് അറിഞ്ഞതോടെയാണ് താന്‍ ഒഴിവാക്കാന്‍ ശ്രമിച്ചത്. മദ്യപിച്ച് വീട്ടില്‍ വന്ന് ബഹളം വയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തു. തന്നെ സ്വകാര്യത ലംഘിച്ചു.
കേസ് പിന്‍വലിക്കാന്‍ എംഎല്‍എ 30 ലക്ഷം രൂപ ഓഫര്‍ ചെയ്തു. ഒത്തുതീര്‍പ്പിനായി ഒരുപാട് പേര് വിളിച്ചു. ആദ്യം പെരുമ്ബാവൂര്‍ മാറമ്ബള്ളില് നിന്ന് ഒരു സ്ത്രീയും പിന്നീട് പൊലീസുകാരനാണെന്ന് പറഞ്ഞ് മറ്റൊരാളും തന്നെ വിളിച്ച ഭീഷണിപ്പെടുത്തി. പിറ്റേന്ന് എംഎല്‍എ വീട്ടില്‍ ഉപദ്രവിച്ചു. മാറമ്ബള്ളിയില് നിന്ന് വിളിച്ച സ്ത്രീ മുന്‍ വാര്‍ഡ് മെമ്ബറാണ്. ഒത്തുതീര്‍പ്പിന് രാഷ്ട്രീയ നേതാക്കളാരും ഇടപെട്ടിട്ടില്ല. എല്‍ദോയുടെ സുഹൃത്തുക്കളാണ് ഇടപെട്ടത്. തന്നെ ഹണി ട്രാപ്പില്‍ കുടുക്കുമെന്നും എംഎല്‍എ ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് താന്‍ നാടുവിട്ടു പോയത്. കന്യാകുമാരി ബീച്ചീല്‍ ഇറങ്ങിയപ്പോഴാണ് അവിടുത്തെ പൊലീസ് തന്നെ പിടികൂടിയത്. കടലില്‍ ചാടി ചാകാന്‍ പോയപ്പോഴാണ് പൊലീസും നാട്ടുകാരും കൂടി പിടിച്ചത്. പിന്നീട് തന്നെ നാഗര്കോവിലിലേക്് ബസ് കയറ്റിവിട്ടു. എന്നാല്‍ ഇവിടേക്ക് വരാന്‍ ഭയമായതിനാല്‍ മധുരയിലേക്ക് പോയി. ഇതിനിടെ പൊലീസ് വിളിച്ച് ഇവിടെയെത്താന്‍ നിര്‍ദ്ദേശിച്ചു.
ലൈംഗികാരോപണം ഉന്നയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. താന്‍ ‘നോ’ പറഞ്ഞിട്ടും വീട്ടില്‍ വന്ന് ഉപദ്രവിച്ചു. താന്‍ വഞ്ചിയൂര്‍ മജിസ്ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴിയില്‍ ഉറച്ചുനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ തന്നെ കുറിച്ച മോശം വീഡിയോയും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതേകുറിച്ച് എംഎല്‍എ തന്നെ പറയുന്ന വോയ്സ് തന്റെ പക്കലുണ്ടെന്ന് പറഞ്ഞ യുവതി മാധ്യമങ്ങള്‍ക്ക് മുന്പില് കേള്‍പ്പിച്ചു. തന്റെ പരാതിക്കു പിന്നില്‍ വഞ്ചനാ കേസില്ല. താന്‍ മറ്റാരുടെ പക്കല്‍ നിന്നും പണം വാങ്ങിയല്ല ആരോപണം ഉന്നയിക്കുന്നത്. ഒരു ചാനലിനോട് സിഐ തന്റെ പേരും സ്വദേശവും പറയുന്നുണ്ട്. ഒരു ഇരയാണെന്ന് പരിഗണിക്കാതെയാണ് അദ്ദേഹം പറയുന്നതെന്നും യുവതി ആരോപിച്ചു.
പെരുമ്ബാവൂരുകാരും കോണ്‍ഗ്രസുകാരും തന്നെ വലിയതോതില്‍ ഉപദ്രവിക്കുന്നുണ്ട്. അവര്‍ ഇനിയെങ്കിലും സത്യം മനസ്സിലാക്കണം. താന്‍ പെരുമ്ബാവൂര്‍ സ്വദേശിനിയല്ല. തിരുവനന്തപുരത്ത് കല്യാണം കഴിച്ച് വന്നതാണ്. ഇക്കഴിഞ്ഞ ഒമ്ബതിന് വരെ എംഎല്‍എ തന്നെ വിളിച്ചിരുന്നു. എല്‍ദോസ് അമിത മദ്യപാനിയാണ്. മദ്യലഹരിയിലാണ് തന്നെ ഉപദ്രവിക്കുന്നതെന്നൂം അവര്‍ പറയുന്നു. അതേസമയം, പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
എംഎല്‍എയുടെ അറസ്റ്റ് വൈകുമെന്നാണ് സൂചന. കേസിലെ പ്രാഥമിക അന്വേണത്തിനു ശേഷം അറസ്റ്റ് മതിയെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി എംഎല്‍എ തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചു.