പെരുമ്പാവൂർ നഗരസഭയുടെ ശുചിമുറിയിൽ പെൺവാണിഭം; ശുചിമുറിയുടെ നടത്തിപ്പുകാരന്‍ അടക്കം മൂന്നു പേർ പിടിയിൽ

പെരുമ്പാവൂർ: നഗരമധ്യത്തിലെ നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ നഗരമധ്യത്തിലെ  നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മൂന്നു പേര്‍ അറസ്റ്റില്‍. ശുചിമുറിയുടെ നടത്തിപ്പുകാരന്‍  ജോണിയും ആസാം സ്വദേശികളായ രണ്ട് യുവതികളുമാണ് പിടിയിലായത്. ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്.

Advertisements

ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടി. ഇന്നലെ രാത്രിയാണ് സംഭവം. ലോഡ്ജിലെ ജീവനക്കാരിയായ യുവതിയെ ലോഡ്ജ് ഉടമയും ജീവനക്കാരനുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചെതന്നാണ് മൊഴി.

Hot Topics

Related Articles