പീരുമേട്: ഹോംസ്റ്റേ കേന്ദ്രീകരിച്ച് അനാശാസ്യം. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് പിടികൂടി. ഒരു കല്‍ക്കട്ട സ്വദേശിനി, തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍, തൂത്തുകുടി സ്വദേശിനികളായ രണ്ടുപേര്‍ ഏറ്റുമാനൂര്‍ സ്വദേശിനി താമരശ്ശേരി സ്വദേശിനി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് സ്ത്രീകളാണ് പിടിയിലായത്. കൂട്ടത്തില്‍ ഇടപാടിനായെത്തിയ കോട്ടയം പാമ്ബാടിക്കാരനും പിടിയിലായി. നടത്തിപ്പുകാരില്‍ ഒരാളായ ജോണ്‍സണ്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു.
പൊലീസുകാരന്റെ ഉടമസ്ഥതയിലുള്ളതാണോ റിസോര്‍ട് എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. റിസോര്‍ട് നടത്തുന്നുവെന്ന പരാതിയില്‍ ഇയാള്‍ പീരുമേട് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറ്റം നേരിട്ട ആളാണ്. പീരുമേട് പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ക്ലൗഡ് വാലിയില്‍ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചയോടെ ആരംഭിച്ച റെയ്ഡ് രാത്രിയിലാണ് അവസാനിച്ചത്. റിസോര്‍ട് കേന്ദ്രീകച്ച് അനാശാസ്യം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം നടത്തി വരികയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിസോര്‍ട്ടില്‍ സ്ത്രീകളെ താമസിപ്പിച്ചായിരുന്നു അനാശാസ്യം. ഇടപാടുകാര്‍ പതിവായി എത്തിയിരുന്നു. സ്ത്രീകള്‍ക്ക് 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. 2000 റൂം വാടകയും. വ്യാപകമായി എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗവും നടന്നിരുന്നു. ഉപേക്ഷിച്ച നിരവധി മദ്യക്കുപ്പികളും കണ്ടെത്തിയതോടെ ബാറിനു സമാനമായ രീതിയിലാണ് ഹോം സ്റ്റേ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നു വ്യക്തമായി.പിടിയിലായവരെ ഇന്ന് രാത്രിയില്‍ തന്നെ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കും. ഡി വൈ എസ് പി. ജെ. കുര്യാക്കോസിന്റെ നിര്‍ദ്ദേശ പ്രകാരം സി. ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഗ്രേഡ് എസ്. ഐ. അജീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിബിന്‍ ലാല്‍, സജി, ജോസ്, ഷംനാസ്, ലാലു ജോമോന്‍, വനിതാ പൊലീസ് ഓഫീസര്‍മാരായ ഷെജിന, അന്‍ഫിയ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.