പെരുവന്താനം: മഴ പെയ്താല്‍ പിന്നെ മുന്നിലുള്ളത് റോഡാണോ തോടാണോ എന്നറിയാതെ യാത്രക്കാര്‍ സഞ്ചരിക്കേണ്ട ഒരു വഴിയുണ്ട് പഞ്ചായത്തില്‍. കെ.കെ. റോഡില്‍ പെരുവന്താനത്തു നിന്നു തുടങ്ങി ആനചാരി വഴി അഴങ്ങാടിനുള്ള റോഡാണിത്. ഇടുക്കി ജില്ലയില്‍ തന്നെ ഇത്രയും മോശമായ ഒരു റോഡുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തകര്‍ന്നു തരിപ്പണമായി എന്ന വിശേഷണത്തിനും അപ്പുറമാണ് റോഡിന്റെ പല ഭാഗങ്ങളും.
നൂറുകണക്കിനാളുകളും സ്കൂള്‍ വാഹനങ്ങളും കെ.എസ്.ആര്.ടി.സി. ബസും ഉള്‍പ്പെടെ കടന്നു പോകുന്ന വഴിയ്ക്കാണ് ഈ ഗതികേട്. റോഡിന്റെ സ്വഭാവിക തകര്‍ച്ചയ്ക്കൊപ്പം സംരക്ഷണത്തിലെ അഭാവവും തിരിച്ചടിയാകുന്നുണ്ട്. ഓടകള്‍ ഇല്ലാത്തതും സ്വകാര്യ വ്യക്തികള്‍ തടികളും വഴിയോരത്തു കൂട്ടിയിടുന്നതുമെല്ലാം യാത്രാ ദുരിതം വര്‍ധിപ്പിക്കുന്നു. വാഹനങ്ങള്‍ക്കു സൈഡ് നല്കുവാന് പോലും പലയിടത്തും ഇടമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിന്റെ ഇരുവശങ്ങളിലും അനാവശ്യമായി കൂട്ടിയിരിക്കുന്ന മണ്ണും, ക ല്ലും, മറ്റ് പാഴ് വസ്തുക്കളും നീക്കിയാല്‍ ത ന്നെ റോഡിന് വീതിയാകും. മഴ വെള്ളം ഒഴുകി പോകാന്‍ കഴിയത്തക്ക വിധത്തില്‍ ഓട കൂടി നിര്‍മിച്ചാല്‍ റോഡിന്റെ തകര്‍ച്ചയും കുറയും. റോഡരികിലുള്ള ചിലര്‍ വീട്ടില്‍ നിന്നുള്ള വെള്ളം പോലും പൈപ്പ് സ്ഥാപിച്ച് റോഡിലേക്ക് ഒഴുക്കുന്നതു റോഡിന്റെ തകര്‍ച്ച വര്‍ധിപ്പിക്കുന്നു.
റോഡിന്റെ വശങ്ങള് കാട് കയറി അടഞ്ഞു നില്ക്കുന്നതും സംരക്ഷണ ഭിത്തി അപകട കരമായ രീതിയില്‍ ഇടിഞ്ഞിരിക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അനുദിനം യാത്രാ ദുരിതം പെരുകിയിട്ടും പഞ്ചായത്തിന്റെ ഭാഗത്തിന്റെ ഭാഗത്തു നിന്നു യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നതു ജനങ്ങളുടെ സങ്കടം വര്‍ധിപ്പിക്കുന്നു. പഞ്ചാ യത്തിന്റെ ഇത്തരത്തിലുള്ള കെടുകാര്യസ്ഥത അവസാനിപ്പിച്ച് റോഡ് സംരക്ഷണത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുത്തൊഴുക്കുള്ള ഭാഗങ്ങളിലെങ്കിലും ഓട നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.