പെരുവന്താനം: പെരുവന്താനം പഞ്ചായത്തിൽ നടന്നു കൊണ്ടിരിക്കുന്ന ആർത്തവ ശുചിത്വ ബോധ വൽക്കരണ പ്രചാരണത്തിൻ്റെ ഭാഗമായി പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് മുണ്ടക്കയം ലയൺസ് ക്ലബ് വക നാപ്കിൻ ഇൻസിനറേറ്റർ കൈമാറി.
പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉത്ഘാടനം നിർവഹിച്ചു, പെരുവന്താനം ഫൊറോന പള്ളി വികാരി ഫാദർ തോമസ് നല്ലൂർകാലായിപറമ്പിൽ അധ്യക്ഷത വഹിച്ചു, ലയൻസ് ക്ലബ് മുണ്ടക്കയം പ്രസിഡൻ്റ് ജോണിക്കുട്ടി മഠത്തിൽ നാപ്കിൻ ഇൻസിനറേറ്റർ കൈമാറി,
പെരുവന്താനം ഗ്രാമ പഞ്ചായത്തിനെ സാഗി പഞ്ചായത്തായി എംപി ഡീൻ കുര്യാക്കോസ് തെരഞ്ഞെടുത്തതിനെ തുടർന്ന് നടപ്പിലാക്കുന്ന വില്ലേജ് ഡെവലപ്പ്മെൻ്റ് പ്ലാനിൻ്റെ ഭാഗമായാണ് പഞ്ചായത്തിലെ കൗമാര പ്രായക്കാരായ കുട്ടികൾക്ക് ആർത്തവ ആരോഗ്യ കാമ്പയിനൻ സ്കൂളുകൾ കേന്ദ്രീകരിച്ചു സംഘടിപ്പിച്ചത് പിടിഎ പ്രസിഡൻ്റ് സാജു പൗവത്ത്, മുണ്ടക്കയം ലയൺസ് ക്ലബ്ബ് സെക്രട്ടറി സേതു നടരാജൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഡോക്ടർ ഷാജി, ജോബി സെബാസ്റ്റ്യൻ, അനീഷ് എസ്, മൂന്നാം വാർഡ് മെമ്പർ ഗ്രേസി ജോസ്, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മിനി, പെരുവന്താനം പഞ്ചായത്ത് യൂത്ത് കോഓർഡിനേറ്റർ മനു,ബിജു ജോർജ് എന്നിവർ സംസാരിച്ചു.
പെരുവന്താനം സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് നാപ്കിൻ ഇൻസിനറേറ്റർ കൈമാറി
Advertisements