പെരുവന്താനം: അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയലിൽ യോഗ ദിനാചരണവും സൗജന്യ നാചുറൽ പതി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്തുമായി സഹകരിച്ച് കൊണ്ട് പാഞ്ചാലിമെട്ടിലെ സി ജി എച്ച് എർത്ത് ഫൗണ്ടേഷന് കീഴിലെ പ്രകൃതി ശക്തി നാചുറൽപതി ക്ലിനിക്ക് ആണ് കണയാങ്ക വയൽ സാംസ്കാരിക നിലയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത് പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു. കണയൻകവയൽ എഡിഎസ് പ്രസിഡൻ്റ് സാലമ്മ ജോസ് അധ്യക്ഷത വഹിച്ചു. പ്രകൃതി ശക്തി നാചുറൽപതി ആശുപത്രി ഡോക്ടർ സിജിത് ശ്രീധർ,l സ്വാഗതം ആശംസിച്ചു പ്രകൃതി ശക്തി ജനറൽ മാനേജർ സനൂജ് രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. ഡോ നിതില കേതറിൻ, ഡോ. ബോബൻ, ഡോ സൗമ്യ എന്നിവർ പരിശോധനയും രോഗ നിർണയവും നടത്തി.
അഡ്വ. ഡീൻ കുര്യാക്കോസ് എംപി യുടെ സാഗി (സൻസദ് ആദർശ് ഗ്രാമ യോജന) പഞ്ചായത്ത് ആയി തിരഞ്ഞെടുത്ത പെരുവന്താനം പഞ്ചായത്ത് വില്ലേജ് വികസന രേഖയുടെ പ്രകാരം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ സഹായകമാകുന്ന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കൂടുതൽ പ്രോത്സാഹനം നൽകി വരുന്നുണ്ട്. അതിൻ്റെ ഭാഗമായി നടക്കുന്ന ആദ്യ മെഡിക്കൽ ക്യാമ്പ് ആണ് പ്രകൃതി ശക്തി നാചുറൽ പതി ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ കണയങ്കവയലിൽ സംഘടിപ്പിച്ചത്.
പെരുവന്താനത്ത് യോഗ ദിനാചരണവും സൗജന്യ നാചുറൽപതി മെഡിക്കൽ ക്യാമ്പും നടത്തി
Advertisements