വേമ്പനാട്ടു കായലിലെ ജലത്തിൽ കീടനാശിനി സാന്നിധ്യം;ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെ 30 കീടനാശിനികളുടെ സാന്നിധ്യം

കോട്ടയം : വേമ്പനാട്ടു കായലിലെ ജലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി കേരള ഫിഷറീസ് സർവകലാശാല.

Advertisements

ആലപ്പുഴ മുതൽ തണ്ണീർമുക്കം ബണ്ട് വരെയുള്ള തെക്കൻ കായലിൽ മാത്രം 30 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നു കുഫോസിലെ സെന്റർ ഫോർ എക്സലൻസ് ഇൻ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ നടത്തിയ പഠനത്തിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ആരംഭിച്ച പഠനം 5 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്. കായലിന്റെ ജലസംഭരണ ശേഷിയിൽ കഴിഞ്ഞ 120 വർഷം കൊണ്ട് 85.3 ശതമാനത്തിന്റെ കുറവുണ്ടായി.

ജലം ഉൾക്കൊള്ളാനുള്ള ശേഷി 2617.5 മില്യൻ ക്യുബിക് മീറ്ററിൽ നിന്ന് 387.87 മില്യൻ ക്യുബിക് മീറ്ററായി കുറഞ്ഞു. മൺസൂണിൽ കടലിലേക്കു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവിനെക്കാൾ വളരെക്കൂടുതലാണ് കായലിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ്.

പ്രളയജലത്തിന്റെ 10 ശതമാനം മാത്രമേ കായലിലേക്കു പോകുന്നുള്ളു. ശേഷിക്കുന്ന 90% പ്രളയജലവും സംഭരിക്കുന്നത് നിലങ്ങളും, നദികളുമാണെന്നും റിപ്പോർട്ടിലുണ്ട്.

Hot Topics

Related Articles