പെട്രോള്‍- ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു; മാര്‍ച്ച് 22 ന് ശേഷം ഇന്ധനവില കൂട്ടുന്നത് നാലാം തവണ

കൊച്ചി: ഇന്ധനവില ശനിയാഴ്ചയും വര്‍ധിച്ച് തന്നെ. പെട്രോള്‍ ലീറ്ററിന് 84 പൈസയും ഡീസല്‍ 81 പൈസയുമാണു വര്‍ധിപ്പിക്കുന്നത്. നാലര മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ചയാണു പെട്രോള്‍, ഡീസല്‍ വിലവര്‍ധന പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില കൂട്ടിയിരുന്നു.അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും കഴിഞ്ഞദിവസം വര്‍ധിച്ചു.

Advertisements

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107രൂപ 65 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 72 പൈസയും നല്‍കണം.കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ പെട്രോളിന് 3 രൂപ 45 പൈസയും ഡീസലിന് 3 രൂപ 3 പൈസയുമാണ് കൂട്ടിയത്. മാര്‍ച്ച് 22 ന് ശേഷം ഇത് നാലാം തവണയാണ് ഇന്ധനവില കൂട്ടുന്നത്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാല്‍ പൊള്ളുന്ന വിലക്കയറ്റം കൂടി വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണു സാധാരണക്കാര്‍. എല്ലാ മേഖലയിലും വിലക്കയറ്റം ഒരുമിച്ചു വരുന്നതോടെ കുടുംബ ബജറ്റുകളുടെ താളം തെറ്റി.

Hot Topics

Related Articles