അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ പെട്രോൾ ബോംബേറ്; നിരവധി പേർക്ക് പരിക്ക്; അക്രമി പിടിയിൽ

വാഷിങ്ടൺ: അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ നിരവധി പേർക്ക് പരിക്ക്. ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. 

Advertisements

ഞായാറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണം ഭീകരവാദമെന്ന നിലയിൽ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു. ഇന്ധനം നിറച്ച കുപ്പികൾ ആണ് അക്രമത്തിന് ഉപയോഗിച്ചത്. 

Hot Topics

Related Articles