റാഞ്ചി: രാജ്യത്തെ ഇന്ധനവില നൂറിന് മുകളിൽ തന്നെ തുടരുകയാണ്. നിരവധി പ്രക്ഷോഭങ്ങൾ ഇതിനെതിരെ ഉടലെടുത്തെങ്കിലും കാര്യമായ ഇളവുകളൊന്നും ഇന്ധനവിലയിൽ വന്നിട്ടില്ല.
ഇന്ധനവില വർദ്ധനവ് ഏറ്റവും കുടുതൽ ബാധിച്ചിട്ടുള്ളത് രാജ്യത്തെ സാധാരണക്കാരെയുമാണ്. ഈ പ്രതിസന്ധിയിൽ ചെറിയൊരു ആശ്വാസവുമായി എത്തിയിരിക്കുകയാണ് ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാർ. സംസ്ഥാനത്തെ പെട്രോൾ വിലയിൽ 25 രൂപയുടെ ഇളവ് നൽകാൻ ഹേമന്ത് സോറൻ നേതൃത്വം നൽകുന്ന ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഈ ഇളവ് ഇരുചക്രവാഹനങ്ങൾക്ക് മാത്രമായിരിക്കും ബാധകം. വരുന്ന റിപ്പബ്ലിക്ക് ദിനം (ജനുവരി 26) മുതൽ പെട്രോൾ വിലയിലെ ഇളവ് പ്രാബല്യത്തിൽ വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ധന വിലവർദ്ധന രാജ്യത്തെ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇതുകാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് സാധാരണക്കാരാണെന്നും ഹേമന്ത് സോറൻ ട്വീറ്റ് ചെയ്തു. ഇതിനാലാണ് തന്റെ സർക്കാർ സംസ്ഥാനത്തെ ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ വിലയിൽ 25 രൂപയുടെ ഇളവ് നൽകാൻ തീരുമാനിച്ചതെന്നും വരുന്ന ജനുവരി 26 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.