പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസിന്റെ വഴി തടയൽ സമരം കൊച്ചിയിൽ: പ്രതിഷേധവുമായി നടൻ ജോജു നടുറോഡിൽ; ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന ആരോപണവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

കൊച്ചി: പെട്രോൾ ഡീസൽ വില വർദ്ധനവിന് എതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗത തടസം ഉണ്ടായതായി ആരോപിച്ച് നടൻ ജോജു ജോർജ് നടുറോഡിലിറങ്ങി പ്രതിഷേധിച്ചു. കൊച്ചി വൈറ്റിലയ- ഇടപ്പള്ളി ദേശീയ പാതയിൽ റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ധർണ നടത്തിയത്.

Advertisements

ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസിന്റെ ധർണ. ഈ സമയത്താണ് ഇതുവഴി നടനും നിർമ്മാതാവുമായ ജോജു ജോർജ് സ്ഥലത്ത് എത്തിയത്. റോഡിൽ ഗതാഗതം തടസപ്പെടുകയും, നൂറുകണക്കിന് യാത്രക്കാർ ഇവിടെ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജോജു ക്ഷുഭിതനായി രംഗത്ത് ഇറങ്ങിയത്. തുടർന്നു, ജോജു കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും ക്ഷുഭിതരായി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിഷേധത്തെ തുടർന്നു കോൺഗ്രസ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ച് മടങ്ങി. എന്നാൽ, നടൻ ജോജു വനിതാ പ്രവർത്തകരോട് മോശമായി പെരുമാറിയതായും, മദ്യപിച്ച് ബഹളമുണ്ടാക്കിയതായും ആരോപിച്ച് ഡിസിസി രംഗത്ത് എത്തി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തല്ലിത്തകർക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകർ മനപൂർവം ഗതാഗതം തടസമുണ്ടാക്കിയതായും ജോജുവും ആരോപിച്ചു. എന്നാൽ, കോൺഗ്രസ് പ്രവർത്തകർക്ക് സമരം നടത്താൻ അനുമതി നൽകിയിരുന്നില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്‌റേ പറഞ്ഞു. സമരം ഇത്രത്തോളം നീളുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.