നടൻ ജോജു മദ്യപിച്ചിരുന്നു; ജോജുവിനെതിരെ നടപടി വേണം: കെ.സുധാകരൻ; ജോജുവിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കും: ഡി.സി.പി; താൻ മദ്യപിച്ചിട്ടില്ലെന്നും ജോജു ജോർജ്

കൊച്ചി: നഗരമധ്യത്തിൽ കോൺഗ്രസ് സമരത്തിനിടെ സംഘർഷമുണ്ടാക്കിയ നടൻ ജോജുവിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ്. നടൻ ജോജു ജോർജ് മദ്യപിച്ചിരുന്നതായി ആരോപിച്ച് രംഗത്ത് എത്തിയ കോൺഗ്രസ് പ്രസിഡന്റ് കെ.സുധാകരൻ, ജോജുവിനെതിരെ കടുത്ത നടപടി വേണമെന്നും ആരോപിച്ച് രംഗത്ത് എത്തി.

ജോജുവിനെതിരെ നടപടി വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ആവശ്യപ്പെട്ടത്. ജോജുവിനെതിരെ കടുത്ത ഭാഷയിൽ വിമർശനവും കെ സുധാകരൻ ഉന്നയിച്ചു.
ജോജു ഗുണ്ടയെ പോലെ പെരുമാറിയത്. വനിതാ പ്രവർത്തകരോട് മോശമായി സംസാരിച്ചു. ജാജുവിനെതിരെ നടപടി വേണം. ഇല്ലെങ്കിൽ അതിശക്തമായ സമരം നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. സമരത്തിനായി നേരത്തെ മുൻകൂട്ടി അനുമതി വാങ്ങിയാണ് സമരം നടത്തിയതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ. ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. താൻ മദ്യപിച്ചിട്ടില്ലെന്നും തന്നെ രക്ഷപെടുത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണ് എന്നും ജോജു ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Hot Topics

Related Articles