ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ്. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റേയും പാചക വാതത്തിന്റെയും വില കൂട്ടിയിരുന്നു.
പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വര്‍ധനവ് വീണ്ടും തുടങ്ങിയത്. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായി. 7 ശതമാനമാണ് വര്‍ദ്ധനവ്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.വര്‍ധനവ് നിലവില്‍ വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് – 107.31 പൈസയും ഡീസലിന് 94.41 പൈസയുമായി ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 105.18 പൈസയും ഡീസല്‍-92.40 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ -105.45 ഡീസല്‍ – 92.61 പൈസയുമായി