ഇന്ധനവില വിലവർധനവിനെതിരെ വ്യത്യസ്ത സമരവുമായി എൻ സി പി; പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത് കോട്ടയത്ത്; സൗജന്യമായി വാഹനത്തിന് ഇന്ധനം നിറച്ച് നൽകി പ്രതിഷേധം

കോട്ടയം : അടിക്കടി വർദ്ധിച്ചുവരുന്ന ഇന്ധനവില വർദ്ധനവിനെതിരെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റി വേറിട്ട സമര പരിപാടി സംഘടിപ്പിച്ചു.വാഹനങ്ങൾക്ക് സൗജന്യമായി ഇന്ധനം അടിച്ചു നൽകിയാണ് സമരക്കാർ സമരത്തിന് പുതിയ മാനം നൽകിയത്. സംഘടനാ ചുമതല ഉള്ള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ആർ രാജൻ സമരം ഉദ്ഘാടനം ചെയ്തു.

Advertisements

കോട്ടയം ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, മാത്യുസ് ജോർജ്, സംസ്ഥാന സെക്രട്ടറിമാരായ ടി വി ബേബി, എസ് ടി സുരേഷ് ബാബു സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സാബു മുരിക്കവേലി, പിഒ രാജേന്ദ്രൻ പികെ ആനന്ദക്കുട്ടൻ, അഡ്വക്കേറ്റ് കെ ജയകുമാർ, ജില്ലാ സെക്രട്ടറിമാരായ ഗ്ലാഡ്‌സൺ ജേക്കബ്, ബാബു കപ്പക്കാല,അഡ്വക്കേറ്റ് എം എസ് രാജഗോപാൽ, രാജശേഖര പണിക്കർ, അഭിലാഷ് ശ്രീനിവാസൻ, ബഷീർ തേനംമാക്കൽ, രഘു ബാലരാമപുരം, ബ്ലോക്ക് പ്രസിഡണ്ടുമാരായ നെബു എബ്രഹാം, ജയ്‌സൺ കൊല്ലപ്പള്ളി, അമ്മിണി കുട്ടൻ, ജോബി കേളിയംപറമ്പിൽ, അജിത്ത് മുണ്ടക്കയം ലിനു ജോബ് എന്നിവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.