തൃശൂർ : ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചു. തൃശ്ശൂര്‍ പുല്ലഴി സ്വദേശി ജോൺസനെയാണ് തൃശൂർ ഒന്നാം അഡീഷ്ണല്‍ – സെഷന്‍സ് കോടതി ശിക്ഷിച്ചത്.
Advertisements
പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധികം ശിക്ഷ അനുഭവിക്കണം. 2014 ഫെബ്രുവരി 3ന് പുലര്‍ച്ചെയാണ് ഭാര്യ മേഴ്സിയെ ഇയാള്‍ കൊലപ്പെടുത്തിയത് ടൗണ്‍ വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളും 25 രേഖകളും 18 ഓളം മെറ്റീരിയൽ ഒബ്ജക്റ്റും ഹാജരാക്കി.