കോട്ടയം: പെട്രോളിനും ഡീസലിനും വീണ്ടും വില വർദ്ധനവ്. പാചക വാതക സിലിണ്ടറിനു 50 രൂപയാണ് ഇന്ന് വർദ്ധിച്ചത്. പെട്രോൾ ലിറ്ററിന് 88 പൈസയും, ഡീസലിന് 85 പൈസയുമാണ് വർദ്ധിച്ചത്. ഗാർഹിക പാചക വാതക സിലിണ്ടറിന് 50 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇപ്പോൾ ഇന്ധന വിലയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളെ തുടർന്ന് രാജ്യത്ത് ഇന്ധന വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ആഴ്ചകളോളം ഇന്ധനവിലയിൽ മാറ്റവുമുണ്ടായിരുന്നില്ല. ഇതിന് ഒടുവിലാണ് ഇപ്പോൾ വീണ്ടും ഇന്ധന വില വർദ്ധിച്ചിരിക്കുന്നത്. യുക്രെയിൻ – റഷ്യ യുദ്ധത്തെ തുടർന്ന് ആഗോളവിപണിയിൽ വൻ വിലക്കയറ്റമാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വില വർദ്ധനവ് വീണ്ടും ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി.വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിലെ പുതിയ വില 956 രൂപയാണ്.
അഞ്ചു കിലോയുടെ സിലിണ്ടറിന്റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയായി. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല.
അതേസമയം വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി ഉയര്‍ന്നിരുന്നു.
പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയും കൂട്ടി.അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്ന ഇന്ധന വിലയാണ് കൂട്ടിയിരിക്കുന്നത്. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്