ഫിലിപ്പീന്‍ എയര്‍ലൈന്‍സിന്‍റെ സ്റ്റാഫ് ട്രാവല്‍ സുഗമമാക്കാൻ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐഫ്ളൈ സ്റ്റാഫ്

തിരുവനന്തപുരം: ഫിലിപ്പീന്‍ എയര്‍ലൈന്‍സിന്‍റെയും അനുബന്ധ എയര്‍ലൈനായ PAL എക്സ്പ്രസ് (PALex) ന്‍റെയും സ്റ്റാഫ് ട്രാവല്‍ മാനേജ്മെന്‍റിനായി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐഫ്ളൈ സ്റ്റാഫ് ഉപയോഗിക്കാന്‍ തീരുമാനമായി. പൂര്‍ണമായും ഓട്ടൊമേറ്റഡ് ഡിജിറ്റല്‍ സംവിധാനമായ ഐഫ്ളൈ സ്റ്റാഫ് വിന്യസിക്കുന്നതിലൂടെ ജീവനക്കാരുടേയും കുടുംബാംഗങ്ങളുടെയും വിരമിച്ച തൊഴിലാളികളുടെയും യാത്രകള്‍ സെല്‍ഫ്-സെര്‍വീസ് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി സുഗമവും കാര്യക്ഷമവുമാക്കാന്‍ സാധിക്കും.

Advertisements

ഡെസ്ക്റ്റോപ് വഴിയോ, മൊബൈല്‍ സംവിധാനങ്ങള്‍ വഴിയോ യാത്രകള്‍ അനായാസം ബുക്ക് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനുമുള്ള സൗകര്യം ജീവനക്കാര്‍ക്ക് ഉറപ്പാക്കാന്‍ ഐഫ്ളൈ സ്റ്റാഫ് PAL നെ സഹായിക്കും. PayMaya, ജിക്യാഷ് തുടങ്ങിയ ഇ-വാലറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പേയ്മെന്‍റ് സംവിധാനങ്ങളും ഏറെ സുഗമമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജീവനക്കാരുടെ ക്ഷേമവും സന്തോഷവും സുപ്രധാനമാണെന്നും അതിന് എല്ലാ പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും ഫിലിപ്പീന്‍ എയര്‍ലൈന്‍സ് ഹ്യൂമന്‍ ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡാന്‍റെബ് എം ഒയിറ പറഞ്ഞു. ഇത്തരത്തിലുള്ള നൂതനസംവിധാനം നടപ്പിലാക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രാ പദ്ധതികള്‍ നടപ്പിലാക്കാനുള്ള അത്യാധുനിക സംവിധാനം കൈമാറാന്‍ ഫിലിപ്പീന്‍ എയര്‍ലൈന്‍സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും റീജിയണല്‍ മേധാവിയുമായ സുനില്‍ ജോര്‍ജ് പറഞ്ഞു. ആധുനിക വിമാനക്കമ്പനികളെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ യാത്ര സുഗമമാക്കുകയെന്നത് അനിവാര്യമാണ്. ഐഫ്ളൈ സ്റ്റാഫിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും അതോടൊപ്പം ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിനും സാധിക്കും. ഫിലിപ്പീന്‍ എയര്‍ലൈന്‍സുമായി ദീര്‍ഘകാല സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഐഫ്ളൈറ്റ് സ്റ്റാഫിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്: https://www.ibsplc.com/product/airline-passenger-solutions/staff-travel-management .

Hot Topics

Related Articles