വെള്ളത്തിലിറങ്ങി ഫോട്ടോഷൂട്ട്; വിവാഹത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ടിനിടെ അപകടം; കോഴിക്കോട് കുറ്റ്യാടിയിൽ നവവരൻ മുങ്ങി മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ നവവരൻ മുങ്ങി മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി റിജിൻ (29)ആണ് മുങ്ങി മരിച്ചത്. വെള്ളത്തിൽ മുങ്ങിയ ഭാര്യയെ കോഴിക്കോടെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയുടെ നിലയും ഗുരുതരമായി തുടരുകയാണ്.

Advertisements

കോഴിക്കോട് കുറ്റ്യാടി പുഴയിലാണ് ഇരുവരും വെള്ളത്തിലേയ്ക്കു വീണത്. കോഴിക്കോട് കുറ്റ്യാടി ജാനകിക്കാടിന്റെ ഭാഗത്താണ് ഇരുവരും വെള്ളത്തിൽ വീണത്. കഴിഞ്ഞ മാർച്ച് 14 നായിരുന്നു ഇരുവരുടെയും വിവാഹം. തുടർന്ന്, ബന്ധുക്കൾക്കും ഫോട്ടോഗ്രാഫർക്കും ഒപ്പമാണ് ഇരുവരും ഫോട്ടോ എടുക്കുന്നതിനായി എത്തിയത്. ഇതിനിടെ ഇരുവരും വെള്ളത്തിലേയ്ക്കു വീഴുകയായിരുന്നുവെന്നാണ് നിഗമനം. തുടർന്നു, രണ്ടു പേരും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രണ്ടു പേരെയും വെള്ളത്തിൽ നിന്നും പുറത്തെടുത്തത്. ആദ്യം ഭാര്യയെ പുറത്തെത്തിച്ച് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. തുടർന്ന് നടത്തിയ തിരച്ചിലിൽ റിജിനെ കണ്ടെത്തുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിൽ ആശുപത്രിയിലേയ്ക്കു മാറ്റി.

ജാനകിക്കാട് പ്രദേശം നിരവധി ആളുകൾ ഫോട്ടോ എടുക്കുന്നതിനായി എത്തുന്ന സ്ഥലമാണ്. ഇവിടെ അപകടം ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നു നാട്ടുകാർ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അപകടം ഉണ്ടായത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

Hot Topics

Related Articles