തൃശ്ശൂര്‍: ഹിന്ദു ഐക്യവേദി നേതാവ് യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി. ഹിന്ദു ഐക്യവേദി മുന്‍ ജനറല്‍ സംസ്ഥാന സെക്രട്ടറി വിആര്‍ സത്യവാനെതിരെ തൃശ്ശൂര്‍ കൊരട്ടി സ്വദേശിനിയുടെ ഭര്‍ത്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയായിരുന്ന സത്യവാനും അമ്മായിയമ്മയും തമ്മില്‍ ഏറെക്കാലമായി സുഹൃത് ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ യുവാവ് രണ്ടുപേരോടും ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍, ബന്ധം തുടര്‍ന്നതോടെ യുവാവ് കഴിഞ്ഞ ദിവസം ഇയാളോട് വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു. യുവാവിനേയും ഭാര്യയേയും കൊന്നുകളയും എന്നുവരെയുള്ള ഭീഷണിയായിരുന്നു ഇതിന് സത്യവാന്റെ മറുപടി. ഇതിന് പിന്നാലെ യുവാവ് ഇവരുടെ ബന്ധത്തെക്കുറിച്ച് സത്യവാന്റെ ഭാര്യയേയും മകനേയും വീട്ടിലെത്തി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതില്‍ ക്ഷുഭിതനായ സത്യവാന്‍ കഴിഞ്ഞ ദിവസം രാത്രിയോടെ യുവാവും ഭാര്യയും അയല്‍ വീട്ടുകാരുമായി സംസാരിച്ചിരിക്കവെ വീട്ടിലേയ്ക്ക് കയറി വന്നു. അതിക്രമിച്ച് കയറിയ ഇയാള്‍ കൈയ്യിലിരുന്ന താക്കോല്‍ ഉപയോഗിച്ച് യുവതിയുടെ മുഖത്ത് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ യുവതിയുടെ ഇടത് കണ്ണിന് താഴെയുള്ള നാല് അസ്ഥികള്‍ പൊട്ടിയിട്ടുണ്ടെന്ന് ഭര്‍ത്താവ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു.
പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തന്നെയും ഇയാള്‍ അക്രമിച്ചെങ്കിലും സാരമായ പരുക്കുകള്‍ ഇല്ലെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ കൊരട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ അക്രമത്തില്‍ പരുക്കേറ്റ യുവതിയുടെ മുഖത്തെ നാല് എല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.