മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്; 911 പൊലീസുകാരുടെ സംരക്ഷണ വലയം; മറ്റു ജില്ലകളിൽ നിന്നും പൊലീസുകാരെ വിളിച്ചു വരുത്തി

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്. അഞ്ച് പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം കാസർകോട് എത്തുന്നത്. മുഖ്യന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കാസർകോട് ജില്ലയ്ക്ക് പുറമേ നാല് ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ കൂടി വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 14 ഡിവൈഎസ്പിമാരും സുരക്ഷ ചുമതലയിൽ ഉണ്ട്. കാസർകോഡ് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Advertisements

കരിങ്കൊടി പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് പ്രതിപക്ഷ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുന്നത് തുടരവേ, കോഴിക്കോട്ട് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികൾ കറുത്ത വസ്ത്രവും മാസ്‌കും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയത് വിവാദത്തിലായി. ഇന്നലെ മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംസ്ഥാന ജൈവ വൈവിദ്ധ്യ കോൺഗ്രസ് ഉദ്ഘാടന സമ്മേളനത്തിലായിരുന്നു വിലക്ക്. കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് ഇതുസംബന്ധിച്ച് മുൻകൂർ നിർദ്ദേശം നൽകിയതും വിവാദത്തിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കറുത്ത മാസ്‌ക് ധരിച്ചെത്തിയ രണ്ടുകുട്ടികളോട് അത് അഴിച്ചുമാറ്റാൻ പൊലീസ് നിർദ്ദേശിച്ചു. കറുത്ത ടീ ഷർട്ടിട്ട് എത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു. ഗസ്റ്റ് ഹൗസിന് സമീപത്ത് കരിങ്കൊടിയുമായി എത്തിയ കെ.എസ്.യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് എം.പി.രാഗിൻ എന്നിവരെ കരുതൽ തടങ്കലിലാക്കി. ഈ വഴിയായിരുന്നു മുഖ്യമന്ത്രി സമ്മേളനത്തിനെത്തിയത്. സമ്മേളനത്തിന് എത്തിയവരുടേയും മാദ്ധ്യമപ്രവർത്തകരുടെയും ബാഗുകളുംമറ്റും മുഖ്യമന്ത്രി മടങ്ങുന്നതുവരെ പിടിച്ചുവച്ചു. ഇത് പൊലീസുമായുള്ള വാക്കേറ്റത്തിനിടയാക്കി.

കനത്ത സുരക്ഷയായിരുന്നു നഗരത്തിലും കോളേജ് പരിസരത്തും. ഡി.സി.പി. കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിൽ 212 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്. കണ്ണൂരിൽ നിന്നാണ് മുഖ്യമന്ത്രി എത്തിയത്. അകമ്ബടിയായി അവിടത്തെ പൊലീസും എത്തിയിരുന്നു. രാവിലെ 10നായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ്. രാവിലെ എട്ടുമുതൽ നഗരം പൊലീസ് വലയത്തിലായി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് മീഞ്ചന്ത മിനിബൈപ്പാസും എരഞ്ഞിപ്പാലം ബൈപ്പാസും ബേപ്പൂർ-കല്ലായി റോഡുമെല്ലാം കുരുക്കിലായി. ജനം വലഞ്ഞു. പതിനൊന്നരയ്ക്ക് മുഖ്യമന്ത്രി മടങ്ങിയതോടെയാണ് സ്ഥിതി സാധാരണ നിലയിലായത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.