കോട്ടയം: പിണറായി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നതിനുമെതിരെ ബി.ജെ.പി പദയാത്ര നടത്തും. ജനുവരി 28 ന് സംക്രാന്തി മുതൽ ചുങ്കം വരെയും, 29 ന് തിരുവാതുക്കൽ മുതൽ മുട്ടമ്പലം വരെയും, മൂലവട്ടം മുതൽ ചിങ്ങവനം വരെയുമാണ് പദയാത്ര നടക്കുക. ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയ്ക്ക് മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം നേതൃത്വം നൽകും.
Advertisements