പിണറായി സർക്കാർ ജനങ്ങൾക്ക് ഭീഷണി – ആ വൈ എഫ്

പത്തനംതിട്ട : കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധൂർത്ത് നടത്തി പൊതു സമൂഹത്തെ പരിഹാസ്യരാക്കുന്ന പിണറായി സർക്കാർ കേരള രൂപീകരണത്തിനു ശേഷം അധികാരത്തിൽ വന്നതിൽ ഏറ്റവും മോശപ്പെട്ട സർക്കാർ എന്ന കുപ്രസിദ്ധി നേടിയെന്ന് ആർ വൈ എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisements

കേരളത്തിൽ എന്നും അരുതാത്ത സംഭവങ്ങൾ നടക്കുന്നു . കർഷക ആത്മഹത്യയെ പോലും നിസ്സാരവത്കരിക്കുന്നു. പിണറായി സർക്കാർ തുടരുന്ന ഓരോ നിമിഷവും ജനങ്ങൾക്ക് ഭീഷണിയാണ്. ഇതിനെതിരെ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 19 മുതൽ 29 വരെ കാസറഗോഡ് നിന്നു തിരുവനന്തപുരത്തേക്കുള്ള സൈക്കിൾ റാലി വിജയിപ്പിക്കുവാൻ തീരുമാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽ ജില്ലാ സെക്രട്ടറി സി.കെ. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, കുളക്കട പ്രസന്നൻ ,പി കെ. മാത്യു അടൂർ , ടി എം സുനിൽകുമാർ ,രവി പിള്ള .എൻ.സോമരാജൻ പി എം ചാക്കോ എന്നിവർ സംസാരിച്ചു..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.