പിണറായിയുടേതെന്ന് ഇടതു പക്ഷ മൂല്യം തകർന്ന ഒരു ഗവണ്മെന്റ്’ : ഷിബു ബേബി ജോൺ  

മുണ്ടക്കയം : ഇടതു പക്ഷ മൂല്യം തകർന്ന ഒരു ഗവണ്മെന്റ് ആണ് പിണറായിയുടേതെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആരോഗ്യ രംഗം ഉൾപ്പെടെ എല്ലാ മേഖലകളിലും ഈ സർക്കാർ പൂർണ്ണ പരാജയമെന്നും, തിരുവനന്തപുരത്തെ ജോയി യുടെ മരണം ഒരു പരിഷകൃത സമൂഹത്തിന് അപമാനം ആണെന്നും ഇടത് പക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്തി ഇത് സംഭവിച്ചു എന്നത് സർക്കാരിന്റെ കഴിവ് കേട് ആണെന്നും അദ്ദേഹം പറഞ്ഞു ആർ എസ് പി കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന മധ്യ മേഖല യോഗം മുണ്ടക്കയത്തു ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം 

Advertisements

  സംസ്ഥാന സമിതി അംഗം പി എസ് ഹരിഹരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ പി ജി പ്രസന്നകുമാർ, അഡ്വ ബി രാജശേഖരൻ, ടി സി അരുൺ, അഡ്വ പി പി പ്രകാശ്, ജി ബേബി, വിഷ്ണു മോഹൻഎന്നിവർ സംസാരിച്ചു

Hot Topics

Related Articles