കോട്ടയം: മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിണറായി വിജയൻ മാറണമെന്നു പകരം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്നും പ്രഖ്യാപിച്ച് പി.സി ജോർജ്. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ജോർജ് മുഖ്യമന്ത്രിയ്ക്കെതിരെ നിലപാട് സ്വീകരിച്ചത്. ഗുണ്ടാവിളയാട്ടവും, ബലാത്സംഗങ്ങളും, തട്ടിപ്പും തുടർക്കഥയായതോടെയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നത്.
ക്രമസമാധാന തകർച്ചയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് മന്ത്രിസഭയിൽ കഴിവ് തെളിയിച്ച മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിണറായി ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയായി. ആറുവർഷമായി കേരളം പിണറായിയെ ചുമക്കുകയാണ്. പൊതുമരാമത്ത് വകുപ്പിൽ റിയാസ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുന്ന സ്ഥിതിവിശേഷമാണ്. ആ പയ്യൻ കൊള്ളാം എന്നാണ് പൊതുജനങ്ങളുടെയും അഭിപ്രായം. താൻ ഇത് തമാശയായി പറയുകയല്ല എന്നും ജോർജ് കൂട്ടിച്ചേർത്തു.