കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കും ; വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ നിശ്ചിത കാലയളവില്‍ അതത് ജില്ലകളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ വകുപ്പ് തലവന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കാസര്‍കോട് അടക്കം ചില ജില്ലകളില്‍ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന ജീവനക്കാര്‍ അവധിയില്‍ പോകുന്നത് പദ്ധതി നിര്‍വഹണത്തിനും മറ്റും തടസ്സം സൃഷ്ടിക്കുന്നു.

Advertisements

സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നുവെന്നും ഇ. ചന്ദ്രശേഖരന്‍റെ സബ്മിഷന് മറുപടിയായി മുഖമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമില്ല. ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്ക് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ നിയമനാധികാരികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വ്യവസ്ഥയുണ്ട്. ചില റാങ്ക് ലിസ്റ്റുകള്‍ ഇല്ലാത്ത പ്രശ്നമുണ്ടായിരുന്നു. അവ പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്‍.പി സ്‌കൂള്‍ ടീച്ചറുടെ 239 ഒഴിവുകളിലേക്ക് അഡ്വൈസ് നല്‍കി. ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലേക്ക് ഉടന്‍ അഡ്വൈസ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.