കണ്ണൂർ: കറുപ്പ് വസ്ത്രത്തെയും മാസ്കിനെയും വിലക്കിയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കറുത്ത വസ്ത്രത്തിനും, മാസ്ക്കിനും വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ പ്രതികരണവുമായി രംഗത്ത് എത്തിയത്.
Advertisements
ആരെയും വഴി തടയാൻ ഉദ്ദേശിച്ചിട്ടില്ല. കറുത്ത വസ്ത്രത്തിനും, മാസ്ക്കിനും വിലക്കില്ലെന്നും പോലീസ് നടപടിയിൽ വിശദീകരണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള വേഷം, ഇഷ്ട നിറത്തിൽ ധരിക്കാം. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജ പ്രചരണം നടത്തുകയാണ്. ഇതിനു പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.