കൊച്ചി : ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പി.വി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പിണറായി വിജയൻ എന്ന് തന്നെയാണെന്നും മറിച്ച് തെളിയിച്ചാല്‍ തന്റെ എംഎല്‍എ സ്ഥാനം രാജിവയ്ക്കാമെന്നും വെല്ലുവിളിച്ച് മാത്യൂ കുഴല്നാടൻ. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
മകള്‍ വീണ വിജയൻ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങി എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചു. ഇത് സേവനത്തിനായി രണ്ട് കമ്ബനികള്‍ തമ്മില്‍ കരാര്‍പ്രകാരം നല്കിയ പണമാണെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. അക്കൗണ്ട് വഴി പണം വാങ്ങിയാല്‍ സുതാര്യമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റുകാരൻ പോലും വിശ്വസിക്കില്ല എന്ന നിലയിലേക്ക് പിണറായി തകര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.