ന്യൂസ് ഡെസ്ക് : ആലപ്പുഴയിൽ കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി.അംഗരക്ഷകർ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവർത്തിക്കുന്നത്.ആലപ്പുഴയിൽ യൂണിഫോമിട്ട പോലീസുകാർ പ്രതിഷേധക്കാരെ തടയുന്നതാണ് ഞാൻ കണ്ടത്.അംഗരക്ഷകർ മർദ്ദിക്കുന്നത് കണ്ടില്ല.വാഹനത്തിന് മുന്നിലേക്ക് ചാടുന്ന അവസ്ഥയുണ്ടായപ്പോഴാണ് പോലീസുകാർ പിടിച്ചുമാറ്റിയത്.
ഇന്നത്തെ നിലയ്ക്ക് കരിങ്കൊടി പ്രതിഷേധവുമായി വരാമോ എന്ന് അവർ ചിന്തിക്കണം.കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഒന്നിച്ചു നിൽക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ പ്രതിപക്ഷ നേതാവ് ഒരു സഹകരണത്തിനും ഇല്ലെന്നാണ് പറഞ്ഞത്.
പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ നേരിയ അംശമെങ്കിലും ഉൾക്കൊള്ളാൻ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല.
മാധ്യമങ്ങൾ ഇതിന് വേണ്ട പിന്തുണ നൽകുന്നില്ല
ആരോഗ്യകരമായ ബന്ധമേ ഉണ്ടാകാവൂ എന്ന് ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്.
മാധ്യമങ്ങൾ നാടിനു വേണ്ടി നിൽക്കുന്നു എന്നാണ് പറയുന്നതെങ്കിലും അങ്ങനെ നിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.