“കേന്ദ്രത്തിനെതിരായ സമരം ആരെയും തോൽപ്പിക്കാനല്ല, അർഹതപ്പെട്ടത് നേടിയെടുക്കാനാണ് “; മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ സമരം ആരെയും തോൽപ്പിക്കാനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങൾ, എംഎൽഎമാർ, എംപിമാർ എന്നിവർ നാളെ സമരത്തിൽ പങ്കെടുക്കും. അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം കേരളത്തിനൊപ്പം അണിചേരുമെന്നാണ് വിശ്വാസം. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം ഉള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നത്.

Advertisements

സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. ഫെഡറലിസ്റ്റ് മൂല്യങ്ങൾ കേന്ദ്ര ഇടപെടലിലൂടെ ചോർന്ന് പോവുകയാണ്. ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ധനക്കമ്മി 2020-21, 2021-22 വർഷങ്ങളിൽ നിഷ്‌കർഷിച്ച നിലയിൽ ആക്കാൻ സാധിച്ചു. ധനക്കമ്മി കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം ഉയർത്തിയിരുന്നു. ഇത് നിലനിൽക്കെയാണ് ചില നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പാർലമെൻ്റും രാഷ്ട്രപതിയും അംഗീകരിച്ചതാണ്. ഇതിനെയാണ് എക്സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എടുത്ത വായ്പ മുൻകാല പ്രാബല്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ കട പരിധിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഈ സാമ്പത്തിക വർഷം 7000 കോടി രൂപ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിർബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടികൾ കൈക്കൊണ്ടത്. ഇത് ധനകാര്യ കമ്മീഷൻ ശുപാർശകൾക്ക് വിരുദ്ധമാണ്. കോടിയുടെ പദ്ധതികൾക്കാണ് കിഫ്‌ബി സംസ്ഥാനത്ത് ഇതുവരെ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപം നടത്തുന്നു എന്ന നിലപാടാണെടുക്കുന്നത്. കിഫ്ബിക്ക് എതിരെ വലിയ കുപ്രചാരണം നടത്തുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.