തിരുവനന്തപുരം: ഡിവൈഎഫ്ഐ അക്രമത്തെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനുള്ളിൽ കയറിയുള്ള ഡിവൈഎഫ്ഐ അക്രമത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പൊലീസ് നോക്കിക്കോളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസിനോട് കോണ്‍ഗ്രസിന് പകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോൺഗ്രസ് പ്രതിഷേധം അസ്വസ്ഥതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തലമുറ പരിപാടിയെ ഏറ്റെടുത്തു. നവകേരള സദസിനോട് അലർജി ഫീലാണ് കോൺഗ്രസിനുള്ളതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രചാരണ ബോർഡുകൾ പരസ്യമായി തല്ലി തകർക്കുന്നു. നാടിന്റെ സംസ്കാരത്തിന് ചേരാത്തതാണിത്. പൊലീസിന് നേരെ മുളക് പൊടി എറിയുക, ഗോലി എറിയുക. ഇത്തരം അക്രമങ്ങൾ നടത്താനുള്ള മാനസിക അവസ്ഥ ഉണ്ടാക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവകേരള സദസിനോട് കോൺഗ്രസ് പകയാണ്. സാമൂഹിക വിരുദ്ധ സമീപനമാണ് കോൺഗ്രസ് പ്രവര്‍ത്തകര്‍ കാണിക്കുന്നത്. പ്രചാരണ ബോർഡ് തകർത്താൽ ജനങ്ങളിലേക്ക് എത്തില്ല എന്നാണോ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. നവകേരള സദസിനെ നാട് ഏറ്റെടുത്ത കഴിഞ്ഞു. നവകേരള സദാസ് നാളെ കഴിയും. ഇപ്പോഴും തിരുത്താൻ പ്രതിപക്ഷത്തിന് സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിട്ടിയ പരാതികൾ പരിഹരിക്കാൻ ജില്ലകളിലെ കളക്ടർമാരെ കൂടാതെ ഒരു സീനിയർ ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.