കർക്കടക വാവുബലി വിവാദം: പാർട്ടി ഇടപെട്ടതോടെ വിശദീകരണവുമായി പി.ജയരാജൻ; ജയരാജൻ സത്യം തിരിച്ചറിഞ്ഞു; സ്വാഗതം ചെയ്ത് സംഘപരിവാർ

കണ്ണൂർ: കർക്കടക വാവുബലി വിവാദത്തിൽ പി.ജയരാജന്റെ പോസ്റ്റ് സോഷ്യൽ മീഡിയിയിലും പാർട്ടി വൃത്തങ്ങളിലും ചർച്ചയായി മാറിയിരുന്നു. വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിഷയത്തിൽ വിശദീകരണവുമായി പി.ജയരാജൻ എത്തി. പാർട്ടി പിടിമുറുക്കിയതോടെയാണ് ജയരാജൻ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയത്. കർക്കടക വാവ്ബലി ദിനത്തിലെ പിതൃതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാർട്ടി ശ്രദ്ധയിൽപ്പെടുത്തിയതായി സിപിഎം നേതാവ് പി.ജയരാജൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

പാർട്ടി അംഗങ്ങളും പാർട്ടിയും ഇക്കാര്യം ചൂണ്ടിക്കാണിച്ചതായും താൻ ഇക്കാര്യങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാർട്ടിയുടെ വിമർശനത്തെ അംഗീകരിക്കുന്നതായും താൻ ഭൗതികവാദിയാണെന്നും ജയരാജൻ കുറിപ്പിൽ പറയുന്നു. ഇതിനിടെ ജയരാജൻ സത്യം തിരിച്ചറിഞ്ഞതായും, ഹിന്ദുത്വത്തിലേയ്ക്കു മടങ്ങണമെന്നും ചില സംഘപരിവാർ ഗ്രൂപ്പുകളും പ്രചാരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പി.ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:

ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പിൽ പിതൃ തർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തിൽ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗ്ഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്ബലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആർ.പി.സി.യുടെ ഹെൽപ് ഡെസ്‌ക് പിതൃ തർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിർവ്വഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.