കേരള കോൺഗ്രസിൽ പിടി മുറുക്കാൻ മറ്റൊരു അച്ഛന്റെ മകൻ കൂടി; പി.ജെ ജോ സഫിന്റെ മകൻ നേതൃനിരയിൽ സജീവമാകുന്നു

തിരുവനന്തപുരം: പി ജെ ജോസഫിന്റെ മകന്‍ ഐടി പ്രൊഫഷണല്‍ സംഘടനയിലൂടെ കേരളാ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പിടിമുറുക്കുന്നു. നിലവില്‍ പാര്‍ട്ടിയുടെ ഹൈപ്പവര്‍ കമ്മറ്റിയംഗമാണ്. കേരളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള ഐടി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായാണ് അപു ജോണ്‍ ജോസഫ് പാര്‍ട്ടിയുടെ നേതൃനിരയില്‍ സജീവമാകാനൊരുങ്ങുന്നത്. ആധുനിക യുഗത്തില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, പ്രൊഫഷണലുകളെയും ജോലിക്കാരെയും പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കുക, പാര്‍ട്ടിയെ ഡിജിറ്റൈസ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക്കുള്ളത്.

Advertisements

പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. മോന്‍സ് ജോസഫ് പോലും പിജെയുമായി ഉടക്കിനില്‍ക്കുന്നു. മകനെ കൊണ്ടുവരാനുള്ള ജോസഫിന്റെ നീക്കങ്ങളിലെ അതൃപ്തിയാണ് പിജെയില്‍ നിന്ന് മോന്‍സിനെ അകറ്റി നിര്‍ത്തിയിട്ടുള്ളത്. അതിനിടെ പാര്‍ട്ടിക്കുള്ളില്‍ കുറുമുന്നണിയുണ്ടാക്കി ചില നേതാക്കള്‍ മറുകണ്ടം ചാടാനുള്ള പദ്ധതികളും തയാറാക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തില്‍ യുത്ത് ഫ്രണ്ട് അടക്കമുള്ള യുവജന സംഘടനയിലൂടെ മകനെ പാര്‍ട്ടി തലപ്പത്ത് കൊണ്ടുവരിക അത്ര എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ സംഘടനയുണ്ടാക്കി മകനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പി ജെ ജോസഫ് കരുക്കള്‍ നീക്കിയതും കേരള ഐ.റ്റി. ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതും.

പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നേതൃത്വം നല്‍കുന്ന സംഘടനയില്‍ ജെയ്‌സ് ജോണ്‍ വെട്ടിയാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി, ഓഫീസ് ചാര്‍ജ്) ജോബിന്‍ എസ്.കൊട്ടാരം, ജയ്‌സണ്‍ ഓലിക്കല്‍ (പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍), മാത്യു പുല്യാട്ടേല്‍ തരകന്‍, ജോസഫ് മാത്യു (സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍മാര്‍), ഷൈജു കോശി (സംഘടനാ ചുമതലയുള്ള കോര്‍ഡിനേറ്റര്‍), സാജന്‍ തോമസ്, ഡോ. അമല്‍ ടോം ജോസ് (മീഡിയാ കോര്‍ഡിനേറ്റര്‍മാര്‍), സിജു നെടിയത്ത് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി രംഗത്തിറങ്ങാനാണ് കേരള ഐടി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. അയ്യായിരം പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ 23 ന് എറണാകുളത്തുവച്ച്‌ വിശാല കണ്‍വന്‍ഷന്‍ നടത്തുവാന്‍ കോട്ടയത്ത് ചേര്‍ന്ന സംഘടനാ രൂപീകരണയോഗം തീരുമാനിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാതോമസിന്റെ വിജയം ഉറപ്പിക്കുവാനായി പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ മെയ് 26 ന് തൃക്കാക്കരയില്‍ വച്ച്‌ സംഘടിപ്പിക്കുവാനും, സ്‌ക്വാഡുകള്‍ രൂപവല്‍ക്കരിച്ച്‌ ഭവന സന്ദര്‍ശനം സംഘടിപ്പിക്കുവാനും ഐടി ആന്‍ഡ് പ്രൊഫഷണല്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles