കോടതിയിൽ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ ; പി.കെ ശ്രീമതിയുടെ മാനനഷ്‌ട കേസ് ഒത്തുതീർത്തു

കൊച്ചി: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ സിപിഎം നേതാവ് പി.കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഒത്തുതീർത്തു. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലാണ് തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചു.

Advertisements

പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണൻ, തന്റെ മകനെതിരായ അധിക്ഷേപം തെറ്റെന്ന് തെളിഞ്ഞതായും പി കെ ശ്രീമതി പ്രതികരിച്ചു. വസ്തുതകൾ മനസ്സിലാക്കാതെയുള്ള അധിക്ഷേപം ഭൂഷണമല്ലെന്നും പി കെ ശ്രീമതി ഓ‍ർമ്മിപ്പിച്ചു.

Hot Topics

Related Articles