ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച്‌ സിംഹം: ആക്രമണം സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചപ്പോൾ

ന്യൂഡൽഹി : ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച്‌ സിംഹം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.മുഹമ്മദ് അസീം എന്നയാളാണ് അപകടകരമായ രീതിയില്‍ വീഡിയോ പകർത്തുന്നതിനായി സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചത്. ഉടമയുടെ അനുമതി ഇല്ലാതെയാണ് ബ്രീഡിങ് ഫാമില്‍ മുഹമ്മദ് അസീം പ്രവേശിച്ചത്.മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തുന്നതിനിടെ സിംഹം മുഹമ്മദിനെ ആക്രമിക്കുകയായിരുന്നു.

Advertisements

തലയ്ക്കും കൈയിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. മുഹമ്മദിന്റെ കരച്ചില്‍ കേട്ടാണ് ഫാം ഉടമ സംഭവസ്ഥലത്ത് എത്തിയത്. തുടർന്ന് മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഫാം ഉടമയ്ക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഇയാളുടെ ബ്രീഡിങ് ലൈസൻസ് അടക്കം റദ്ദ് ചെയ്യുമെന്നും അധികൃതർ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർജ്ജാരകുടുംബത്തിലെ അംഗങ്ങളായ സിംഹം, ചീറ്റ, കടുവ, പ്യൂമ, ജാഗ്വാർ എന്നിവയെ വളർത്താൻ പാകിസ്താനില്‍ അനുമതിയുണ്ട്. എന്നാല്‍ ടിക്ക് ടോക്കിലോ മറ്റ് സാമൂഹികമാധ്യമങ്ങളിലോ ഈ വന്യജീവികളെ പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്.നഗരപ്രദേശങ്ങള്‍ക്ക് പുറത്തായിരിക്കണം ഇവയെ പാർപ്പിക്കേണ്ടതെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഉടമകള്‍ക്ക് നഗരപ്രദേശത്തുനിന്ന് ഇവയെ മാറ്റിപാർപ്പിക്കാനുള്ള സമയം നല്‍കും. നിയമം അനുസരിക്കാത്തവർക്ക് എതിരേ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പാക് മന്ത്രി മറിയം കൂട്ടിച്ചേർത്തു.

Hot Topics

Related Articles